സംസ്ഥാന രാഷ്ട്രീയത്തില്‍പ്പൊട്ടിത്തെറി; പത്മജയ്ക്കു പിന്നാലെ സിപിഎം നേതാവ് എസ് രാജേന്ദ്രനും ബി ജെ പിയിലേയ്ക്ക്; കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും ചാടുമെന്ന് ജയരാജന്‍

തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ ദേവികുളം എംഎംഎയുമായ എസ് രാജേന്ദ്രന്‍ ബിജെപിയിലേയ്ക്ക്? സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപി ദേശീയ നേതാക്കളായ പികെ കൃഷ്ണദാസ് അടക്കമുള്ളവര്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യം എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നുവെന്നും സസ്പെന്‍ഷന്‍ വിഷയം നീട്ടിക്കൊണ്ടുപോകുന്നതില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പുറത്ത് നിര്‍ത്തുന്നതിന് പിന്നില്‍ ചില സിപിഎം പ്രാദേശിക നേതാക്കളാണ്. സിപിഎം അകറ്റി നിര്‍ത്തിയാലും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ല. ഡല്‍ഹിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രചരണം ശരിയല്ലെന്നും ബിജെപിയെ പോലെ മറ്റു ചില രാഷ്ട്രീയ കക്ഷികളും ക്ഷണിച്ചിട്ടുണ്ടെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കോണ്‍ഗ്രസിനു ഇപ്പോള്‍ കണ്‍ഫ്യൂഷനാണെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. ഇന്നോ നാളെയോ കോണ്‍ഗ്രസില്‍ നിന്നു മറ്റാരെങ്കിലും മറുകണ്ടം ചാടും. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലും കഴിയാത്ത സംഘര്‍ഷ ഭരിതമായ സ്ഥിതിയാണ് കോണ്‍ഗ്രസിനുകത്തുള്ളതെന്നു അദ്ദേഹം പറഞ്ഞു. അതേ സമയം കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ പത്മജയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചൊല്ലി ബിജെപിയിലും അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page