കാസര്‍കോട്: വയനാട്, പൂക്കോട്ടെ വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് കലക്ടറേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
കാസര്‍കോട് ഗവ. കോളേജിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റിനു മുന്നിലെത്തിയപ്പോള്‍ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറിയതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
മാര്‍ച്ച് എന്‍എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് തങ്ങള്‍ ആധ്യക്ഷം വഹിച്ചു. ഭാരവാഹികളായ അനസ് എതിര്‍ത്തോട്, ഹാഷിം ബംബ്രാണി, അസീസ് കളത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.