കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു;വയനാട്ടിൽ രാഹുൽ ഗാന്ധി, തൃശ്ശൂരിൽ കെ മുരളീധരൻ, വടകരയിൽ ഷാഫി പറമ്പിൽ; സിറ്റിംഗ് സീറ്റിൽ ടി എൻ പ്രതാപൻ പുറത്ത്

ന്യൂഡൽഹി: ലോക്സഭാ തെര‍ഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 39 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് കോൺഗ്രസ് വെള്ളിയാഴ്ച പുറത്തിറക്കിയത്. കേരളത്തിൽ മത്സരിക്കുന്ന 16 സീറ്റുകളിലെത് അടക്കമുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി. ഷാഫി പറമ്പിലാണ് മുരളീധരന് പകരം വടകരയിലിറങ്ങുക. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും. കണ്ണൂരിൽ സുധാകരൻ മാറിനിൽക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സിറ്റിംഗ് സീറ്റിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ എംപിയായിരുന്ന ടിഎൻ പ്രതാപനാണ് മുരളീധരന്റെ തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ചുമതല. മറ്റു സീറ്റുകളിൽ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കും. സിറ്റിങ്ങ് എംപിമാരിൽ ടി.എൻ പ്രതാപൻ മാത്രമാണ് ഇത്തവണത്തെ കോരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടം പിടിക്കാത്തത്.

കോൺഗ്രസ് സ്ഥാനാർത്ഥികൾ

തിരുവനന്തപുരം ശശി തരൂർ

ആറ്റിങ്ങൽ അടൂർ പ്രകാശ്

മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്

പത്തനംതിട്ട ആന്റോ ആന്റണി

ആലപ്പുഴ കെ.സി വേണുഗോപാൽ

എറണാകുളം ഹൈബി ഈഡൻ

ഇടുക്കി ഡീൻ കുര്യാക്കോസ്

ചാലക്കുടി ബെന്നി ബഹ്നാൻ

തൃശൂർ കെ.മുരളീധരൻ

പാലക്കാട് വി. കെ ശ്രീകണ്ഠൻ

ആലത്തൂർ രമ്യ ഹരിദാസ്

കോഴിക്കോട് എം കെ രാഘവൻ

വടകര ഷാഫി പറമ്പിൽ

കണ്ണൂർ കെ.സുധാകരൻ

വയനാട് രാഹുൽ ഗാന്ധി

കാസർകോട് രാജ് മോഹൻ ഉണ്ണിത്താൻ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page