വീട്ട് ജോലിക്ക് എത്തിയ ബീഹാര്‍ സ്വദേശി അരലക്ഷം രൂപയും കാറിന്റെ താക്കോലുമായി മുങ്ങി

കാസര്‍കോട്: വീട്ട് ജോലിക്ക് എത്തിയ ബീഹാര്‍ സ്വദേശി അരലക്ഷം രൂപയും കാറിന്റെ താക്കോലുമായി സ്ഥലം വിട്ടു. തൃക്കരിപ്പൂര്‍ ആയിറ്റി സ്വദേശി റുഖിയ സുലൈമാന്റെ വീട്ടില്‍ നിന്നാണ് ബീഹാര്‍ സ്വദേശി ദില്‍ഷാദ്(24) പണവും താക്കോലുമായി മുങ്ങിയത്. വീട്ടിലെ സെന്‍ട്രല്‍ ഹാളില്‍ വെച്ചിരുന്ന പണവും താക്കോലുമാണ് കൈക്കലാക്കിയത്. ഈ മാസം 5 ന് രാവിലെ 10.45 നും 11 നും ഇടയിലാണ് സംഭവം.
പ്രതി കുറച്ച് നാളായി ഇവിടെ വീട്ട് ജോലിക്ക് നില്‍ക്കുകയായിരുന്നു. പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page