
കുമ്പള: മോട്ടോര്‍ തകരാറിനെ തുടര്‍ന്ന് കുമ്പള പൊലീസ് സ്റ്റേഷനില്‍ അഞ്ചു ദിവസമായി ജലവിതരണം തടസ്സപ്പെട്ടു. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു പോലും കഴിയാതെ പൊലീസുകാര്‍ വിഷമിക്കുന്നു. സ്റ്റേഷന്‍ വളപ്പിലുള്ള കുഴല്‍ കിണറില്‍ നിന്നാണ് സ്റ്റേഷനിലേക്ക് വെള്ളമെടുത്തുകൊണ്ടിരുന്നത്. കുഴല്‍ കിണറിന്റെ മോട്ടോര്‍ തകരാറായതാണ് വെള്ളം മുട്ടാന്‍ കാരണം. മോട്ടോര്‍ തകരാറിലായ വിവരം അഞ്ചു ദിവസമായി ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല- പൊലീസുകാര്‍ പറഞ്ഞു.