റേഷന്‍ മസ്റ്ററിംഗ്: രാവിലെ 6മണി മുതല്‍ കാത്തു നിന്നവരെ നിരാശരാക്കി തിരിച്ചയച്ചു; മസ്റ്ററിംഗും ഇല്ല റേഷനും ഇല്ല
കാസര്‍കോട്: റേഷന്‍ കടകള്‍ സംസ്ഥാനവ്യാപകമായി ശൂന്യമായിക്കൊണ്ടിരിക്കെ, ബി പി എല്‍- അന്ത്യോദയ അന്നയോജന കാര്‍ഡുകളുടെ മസ്റ്ററിംഗിന്റെ പേരില്‍ ഇന്നു രാവിലെ റേഷന്‍ കടകളില്‍ വിളിച്ചുവരുത്തി കാര്‍ഡുടമകളെ വിഷമിപ്പിച്ചു. രാവിലെ 6മണിമുതല്‍ മസ്റ്ററിംഗ് സെന്ററുകളില്‍ എത്തണമെന്നായിരുന്നു മുന്‍കൂട്ടിയുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം. അതനുസരിച്ചു അതിരാവിലെ റേഷന്‍ കടകള്‍ക്കു മുന്നില്‍ ആളുകള്‍ തടിച്ചു കൂടിയെങ്കിലും സര്‍വര്‍ തകരാറുമൂലം മണിക്കൂറുകള്‍ കാത്തു നിന്നവര്‍ വിഷമിച്ചു. അപൂര്‍വ്വം ചിലര്‍ നിരാശരായി മടങ്ങുകയും ചെയ്തു. റംസാന്‍ വ്രതമനുഷ്ഠിക്കുന്നവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായിരുന്നു മസ്റ്ററിംഗിനെത്തിയവരിലധികവും. ജോലിക്കു പോകേണ്ടവരുമുണ്ടായിരുന്നു. റേഷനും …