അമ്പലത്തറയില്‍ കള്ളത്തോക്ക് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ലൈസന്‍സില്ലാത്ത നാടന്‍ തോക്കുമായി അമ്പലത്തറ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. തായന്നൂര്‍, സര്‍ക്കാരി, മൊയോലം ഹൗസിലെ ബി. നാരായണ(49)നെയാണ് അമ്പലത്തറ എസ്.ഐ. കെ. ലതീഷും സംഘവും അറസ്റ്റു ചെയ്തത്. മരുതോം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.എസ് വിനോദ് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഇന്നലെ രാത്രി തായന്നൂര്‍, ഒരളക്കാട്ടെ റബ്ബര്‍ തോട്ടത്തിലെ ഷെഡില്‍ റെയ്ഡിനെത്തിയത്. പാറപ്പള്ളിയില്‍ താമസക്കാരനായ സര്‍ഫാസിന്റെ ഉടമസ്ഥതയിലാണ് തോട്ടം. തോട്ടത്തിന്റെ ചുമതലക്കാരന്‍ നാരായണനാണെന്നും ഇയാളാണ് ഷെഡ്ഡില്‍ തോക്കു സൂക്ഷിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page