
ന്യൂഡല്‍ഹി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച മൂന്നു മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. ആന്ധ്ര, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതികളുടെ പ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാവും. ഇലക്ഷന്‍ കമ്മീഷന്‍ എക്‌സിലില്‍ സംക്ഷിപ്തമായി കുറിച്ച പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍ മെയ് മാസങ്ങളിലായിരിക്കും ഈ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുക. മഹാരാഷ്ട്ര, ഹനിയാന, ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത വര്‍ഷം നടക്കും.