പശ്ചിമ ബംഗാളിലെ സീല്‍ദായില്‍ നിന്ന് ന്യൂ അലിപുര്‍ദുവാറിലേക്ക് സഞ്ചരിച്ച എക്‌സസ്പ്രസില്‍ കുഞ്ഞിന് ജന്‍മം നല്‍കി യുവതി. യാത്രക്കിടെ പ്രസവ വേദനയനുഭവപ്പെട്ടപ്പോള്‍ യുവതിക്ക് ട്രെയിന്‍ ജീവനക്കാരും യാത്രക്കാരും പരിചരണം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്മെന്റ് പ്രസവ മുറിയാക്കി മാറ്റി. തുടര്‍ന്ന് യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. മാള്‍ഡയിലെത്തിയ ശേഷം ഇരുവരെയും കൂടുതല്‍ നിരീക്ഷണത്തിനും പരിചരണത്തിനുമായി ആശുപത്രിയിലേക്ക് മാറ്റി. മാള്‍ഡ റെയില്‍വേ സ്റ്റേഷനിലെത്തുന്നതിന് മുമ്പാണ് ബേബി എന്ന യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ട്രെയിന്‍ ജീവനക്കാരുടെ വിവരത്തെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ നിന്നും മെഡിക്കല്‍ സംഘം മാള്‍ഡ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.