ആനയെ ലോറിയില്‍ കയറ്റുന്നതിനിടെ ലോറിക്കും ആനയ്ക്കുമിടയില്‍പെട്ട പാപ്പാന് ദാരുണാന്ത്യം

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന് ദാരുണാന്ത്യം. പാലക്കാട് കുനിശ്ശേരി കൂട്ടാല ദേവനാണ് (58) മരിച്ചത്. ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍. പാലക്കാട് മേലാര്‍കോട് താഴേക്കാട്ട് കാവില്‍ വേലയ്ക്കുകൊണ്ടുവന്ന ബാബു എന്ന ആനയെ മുന്നില്‍ നിന്ന് തള്ളിയാണ് ഒന്നാംപാപ്പാനായ ദേവന്‍ ലോറിയില്‍ നിന്നും ഇറക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ആന മുന്നോട്ട് നീങ്ങിയതും ലോറിയില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പുബാറിനിടയിലായി ദേവന്‍ കുടുങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെന്മാറയിലെ സ്വകാര്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page