ആണ്‍സുഹൃത്തിനൊപ്പം മകള്‍ വീട്ടില്‍; കഴുത്തു ഞെരിച്ചു കൊന്ന് അരിശം തീര്‍ത്ത് മാതാവ്

ഹൈദരാബാദ് സ്വന്തം വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് ആണ്‍ സുഹൃത്തിനൊപ്പം കണ്ട മകളെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു. ഇബ്രാഹിംപട്ടണം സ്വദേശിയായ ജന്‍ഗമ്മയാണ് 19 കാരിയായ മകള്‍ ഭാര്‍ഗവിയെ ബുധനാഴ്ച കൊലപ്പെടുത്തിയത്. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഭാര്‍ഗവിക്ക് വിവാഹാലോചനകള്‍ നടത്തുന്നതിനിടെയാണ് ഈ ദാരുണക്കൊല നടന്നത്. കഴിഞ്ഞ
ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭക്ഷണം കഴിക്കാനായി ജോലി സ്ഥലത്തുനിന്ന് വീട്ടിലെത്തിയ ജന്‍ഗമ്മ മകളെ ആണ്‍ സുഹൃത്തിനൊപ്പം കാണുകയായിരുന്നു. പിന്നാലെ ഇയാളെ വീടിനു പുറത്താക്കിയ ജന്‍ഗമ്മ സാരി ഉപയോഗിച്ച് മകളുടെ കഴുത്തില്‍ കുരുക്കിടുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഭാര്‍ഗവിയുടെ ഇളയ സഹോദരന്‍ സംഭവങ്ങളുടെ ദൃക്സാക്ഷിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്‍ഗവിക്കു നേരെ അമ്മ അക്രമം നടത്തുന്നത് ജനാലവഴി കണ്ട സഹോദരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page