യുവതി അറിയാതെ നഗ്ന വീഡിയോ എടുത്തു; തുടര്‍ന്ന് ഭീഷണിയും പീഡനവും; 30 ലക്ഷം തട്ടിയെടുത്തു; 13 വര്‍ഷത്തിന് ശേഷം പിടിയില്‍

പ്രവാസിയുടെ ഭാര്യയായ യുവതി അറിയാതെ അവരുടെ നഗ്ന വിഡിയോ ചിത്രീകരിച്ചു. സമൂഹമാധ്യമങ്ങൡ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിനിരയാക്കുകയും പലതവണയായി 30 ലക്ഷം തട്ടിയെടുക്കുകയും ചെയ്ത വിരുതന്‍ 13 വര്‍ഷത്തിന് ശേഷം പിടിയില്‍. മലപ്പുറം മൂത്തേടം സ്വദേശി തച്ചേടത്തെ സുരേഷ് കെ നായരാ(54)ണ് പിടിയിലായത്. 2009ല്‍ തിരുവല്ലയില്‍ സഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ ഇയാള്‍ അയല്‍വാസിയായ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് അവരറിയാതെ നഗ്ന വീഡിയോ എടുക്കുകയുമായിരുന്നു. പിന്നീട് ഈ വിഡിയോ യുവതിക്ക് തന്നെ അയച്ചുകൊടുത്തു. താനത് വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയാണ് യുവതിയെ ചൂഷണം ചെയ്തത്. പിന്നീട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതറിഞ്ഞ ഭര്‍ത്താവ് യുവതിയെ കൊണ്ട് പൊലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ സുരേഷ് മുംബൈയിലേക്ക് മുങ്ങി. പിന്നീട് പല സ്ഥലങ്ങളില്‍ വ്യാജ മേല്‍വിലാസത്തില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ തിരുവല്ല ഡെിവെ.എസ്പി എസ്. അഷാദ്, സി.ഐ: ബി. സുനില്‍ കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പ്രത്യേക അന്വേഷണസംഘം എറണാകുളത്തുനിന്നു പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page