കാട്ടുകുക്കെയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു

കാസര്‍കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കാട്ടുകുക്കെ മൊഗറുവിലെ അമ്മു നായികിന്റെയും സരസ്വതിയുടെയും മകന്‍ സീതാറാം(49) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കാട്ടുകുക്കെ അടുക്കസ്ഥല റോഡിലെ ബാലമൂലയിലായിരുന്നു അപകടം. ആള്‍ട്ടോ കാര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സീതാറാമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ തിങ്കളാഴ്ച രാവിലെ മരിച്ചു. ഭാര്യ: വാരിജ. മക്കള്‍: സങ്കേഷ്, അക്ഷര. സഹോദരങ്ങള്‍: മഹാലിംഗ, ലീലാവതി.

കാസര്‍കോട്ടെ പെരുന്നാള്‍ ‘അപ്പം’ വിപണിയില്‍

കുമ്പള: പെരുന്നാള്‍ അപ്പം വിപണിയിലെത്തി. അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് പെരുന്നാള്‍ അപ്പങ്ങളുടെ വിലയിലും പ്രതിഫലിക്കുന്നു. പെരുന്നാളിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പെരുന്നാള്‍ പലഹാരങ്ങള്‍ അടുക്കളകളില്‍ നിന്ന് ബേക്കറികളില്‍ വന്‍ തോതില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.നേരത്തെ വീടുകളില്‍ ഉണ്ടാക്കിയിരുന്ന പെരുന്നാള്‍ പലഹാരങ്ങളാണ് ഇപ്പോള്‍ ബേക്കറികളില്‍ വില്‍പ്പനയ്‌ക്കെത്തിയിട്ടുള്ളത്. ചൂട് അസഹ്യമായതിനാല്‍ തിളക്കുന്ന എണ്ണയുടെ മുന്നില്‍ കാസര്‍കോടന്‍ സ്‌പെഷ്യല്‍ പെരുന്നാള്‍ അപ്പങ്ങള്‍ ഉണ്ടാക്കുന്നതില്‍നിന്ന് സ്ത്രീകള്‍ പിന്‍മാറിയതോടെയാണ് പലഹാരങ്ങള്‍ക്ക് ഇപ്പോള്‍ വീട്ടുകാര്‍ ബേക്കറികളെ ആശ്രയിക്കുന്നത്. വിവിധ തരത്തിലുള്ള പലഹാരങ്ങള്‍ക്ക് ബേക്കറികളില്‍ 200 രൂപ മുതല്‍ 400 …

ആരിക്കാടി കവര്‍ച്ച; 9 വിരലടയാളങ്ങള്‍ ലഭിച്ചു; അന്വേഷണം ഊര്‍ജിതം

കാസര്‍കോട്: കുമ്പള ആരിക്കാടിയിലെ പ്രവാസിയായ സിദ്ധീഖിന്റെ വീട്ടില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ മോഷ്ടാക്കളുടെന്ന് കരുതുന്ന 9 വിരലടയാളങ്ങള്‍ ലഭിച്ചു. പൊലീസ് നായ മണം പിടിച്ച് വീടിന് ചുറ്റും നടന്നു. കവര്‍ച്ച നടന്ന ഞായറാഴ്ച വൈകീട്ടാണ് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയത്. ലഭിച്ച വിരലടയാളത്തില്‍ വീട്ടുകാരുടേത് പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സിദ്ധീഖിന്റെ ഭാര്യ മറിയയുടെയും മൂന്നുമക്കളുടെയും വിരലടയാളമെടുത്തു. ശനിയാഴ്ച ഇവര്‍ തൊട്ടടുത്ത സലഫി പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് പോയപ്പോഴാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. അഞ്ചുപവന്‍ സ്വര്‍ണവും പത്തായിരം രൂപയുമാണ് …

രാജ്യത്ത് ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം

ന്യൂഡല്‍ഹി: അന്തരീക്ഷ നില ഇപ്പോഴത്തെ രീതിയില്‍ തുടരുകയാണെങ്കില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഉഷ്ണ തരംഗം ഉണ്ടായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിച്ചു . തമിഴ്‌നാട് ആന്ധ്രപ്രദേശ് കര്‍ണാടക തെലുങ്കാന സംസ്ഥാനങ്ങളിലാണ് ഉഷ്ണ തരംഗത്തിന് കൂടുതല്‍ സാധ്യതയെന്നു അറിയിപ്പില്‍ പറഞ്ഞു. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗം കൂടുതല്‍ രൂക്ഷമാകാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കേരളത്തില്‍ ഏപ്രില്‍ 11 വരെ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ …

എന്തും ചെയ്യുന്ന കാലം!

നാരായണന്‍ പേരിയ ‘സംഗമ വേദിയില്‍ പൊട്ടിക്കരഞ്ഞ് സംഘമി്രത്ര’. പത്രവാര്‍ത്തയുടെ തലക്കെട്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റില്ല എന്ന വിവരമറിഞ്ഞാണത്രെ പൊട്ടിക്കരയാന്‍ കാരണം. സീറ്റേ ശരണം; സീറ്റിനപ്പുറം മറ്റൊന്നില്ല എന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാരി/കാരനും/സിറ്റിംഗ് സീറ്റ് നിഷേധിക്കപ്പെട്ടു എന്നറിഞ്ഞാല്‍ എന്തും ചെയ്യും. ഉത്തര്‍ പ്രദേശിലെ സംഘമിത്ര പൊട്ടിക്കരഞ്ഞതല്ലേയുള്ളു? എന്നാല്‍ ‘ഈ റോഡ്’ എം.പി ഗണേശ് മൂര്‍ത്തിയോ?മൂന്ന് തവണ എം.പിയും ഒരു തവണ എം.എല്‍.എ.യും ആയിരുന്നു ‘വൈക്കോ’യുടെ എം.ഡി.എം.കെ പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന ഈ റോഡ് സ്വദേശിയായ മൂര്‍ത്തി. വയസ്സ് എഴുപത്തിയേഴ്. …

50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്; കാത്തിരിപ്പില്‍ ലോകം; ഇന്ത്യയിലുള്ളവര്‍ക്ക് കാണാനാകുമോ? എപ്പോള്‍ ദൃശ്യമാകും? അറിയേണ്ടതെല്ലാം

സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്. 50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയം സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കും. ഇന്ന് പൂര്‍ണമായി ചന്ദ്രന്‍, സൂര്യനെ മറയ്ക്കും. ഈ സമയം പ്രഭാതമോ സന്ധ്യയോ പോലെ ആകാശം ഇരുണ്ടിരിക്കും. ഗ്രഹണം നാസ തത്സമയം സംപ്രേഷണം ചെയ്യുന്നുമുണ്ട്. അതേസമയം ഇത്തവണത്തെ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല.അമേരിക്ക, കാനഡ, മെക്സിക്കോ, വടക്കേ …

ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

ഇടുക്കി തോപ്രാംകുടിയിൽ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. സ്‌കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്‌മി (14) ആണു മരിച്ചത്.തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2നു ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.  സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2നു വീട്ടുവളപ്പിൽ നടക്കും. …

നടി മഞ്ജു വാര്യരെയും തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് വെറുതെ വിട്ടില്ല; നടിയുടെ കാർ വാഹന പരിശോധന വേളയിൽ സംഭവിച്ചത്

നടി മഞ്ജു വാര്യരുടെ കാറിൽ പരിശോധന നടത്തി തമിഴ്നാട് ഫ്ലയിംഗ് സ്‌ക്വാഡ്. തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടിൽ വ്യാപകമായി നടത്തുന്ന പരിശോധനയ്ക്കിടെയാണ് ഫ്ലയിംഗ് സ്‌ക്വാഡ് മഞ്ജുവിന്റെ കാറിലും പരിശോധന നടത്തിയത്. ചിദംബരം-ട്രിച്ചി റോഡിൽ ലാൽഗുഡിക്ക് സമീപമാണ് പരിശോധന നടന്നത്. പരിശോധന വേളയിൽഅപ്രതീക്ഷിതമായ താരത്തെ റോഡിൽ കണ്ടതോടെ സെൽഫിയെടുക്കാൻ ആരാധകർ ഒഴുകിയെത്തി. മഞ്ജുവിന്റെ കാറിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താത്തതിനെ തുടർന്ന് പെട്ടന്നു തന്നെ ഉദ്യോഗസ്ഥർ തിരച്ചിൽ പൂർത്തിയാക്കി താരത്തെ പറഞ്ഞയച്ചു.തിരഞ്ഞെടുപ്പ് സമയങ്ങളിൽ നടക്കാറുള്ള അനധികൃത പണക്കടത്തും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും …

പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടയിൽ സ്റ്റേജ് തകർന്നു; ഒരു പോലീസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു

ഭോപ്പാൽ: പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടയിൽ സ്റ്റേജ് തകർന്നു ഒരു പോലീസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ജബല്പുരിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ജബൽപൂർ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് ഷോയിൽ പങ്കെടുത്ത പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന വാഹനം സ്റ്റേജിന് മുന്നിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഒരു നോക്കു കാണുന്നതിന് ആളുകൾ കൂട്ടമായി സ്റ്റേജിൽ കയറയുകയായിരുന്നു. പ്രധാനമന്ത്രിയുടെ റാലി കടന്നുപോയ ഉടൻതന്നെ സ്റ്റേജ് തകർന്നു. കൂടുതൽ ആളുകൾ സ്റ്റേജിൽ കയറിയതാണ് അപകടകാരണമെന്ന് പറയുന്നു. പരിക്കേറ്റവരെ …

ബോട്ട് മുങ്ങി 91 പേരെ കാണാതായി; 5 മൃതദേഹങ്ങൾ കണ്ടെത്തി; മരിച്ചവരിൽ കൂടുതൽ കുട്ടികൾ

മാപുട്ടോ: ബോട്ട് മുങ്ങി 90 ലധികം പേർ മരിച്ചു. മൊസാമ്പിക്കിലെ നമ്പൂല പ്രവിശ്യയിലെ ഒരു ദ്വീപിലേക്കു 130 പേരുമായി പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. യാത്രക്കാരിൽ അധികവും കുട്ടികളായിരുന്നു. അഞ്ചു മൃതദേഹങ്ങൾ കണ്ടെത്തി. തിരച്ചിൽ തുടരുകയാണ്. മാറ്റം വരുത്തിയ മത്സ്യ നന്ദന ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരുടെ എണ്ണം കൂടിയതും പഴക്കവുമാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.

42 വർഷമായി ഇച്ചിലങ്കോട് പച്ചമ്പള കൽപ്പാറയിൽ പ്രവർത്തിക്കുന്ന ജലസേചന മോട്ടോറിന്റെ വൈദ്യുതി ഫ്യൂസ് കെഎസ്ഇബി ഊരിക്കൊണ്ടുപോയി: 500 ഏക്കർ സ്ഥലത്തെ കൃഷി പ്രതിസന്ധിയിൽ

കാസർകോട്: 500 ഏക്കറിൽ പരം കൃഷി സ്ഥലത്ത് 42 വർഷമായി ജലസേചനത്തിന് ഉപയോഗിക്കുന്ന മോട്ടോറിന്റെ ഫ്യൂസ് അഞ്ചുദിവസം മുമ്പ് കെഎസ്ഇബി ബോഡോടെ ഇളക്കിയെടുത്തു കൊണ്ടുപോയി. ഇതോടെ ഇച്ചിലങ്കോട്, കൽപ്പാറ പച്ചമ്പള, ഉളുവാർ, ബംമ്പ്രാണ വയൽ തുടങ്ങിയ സ്ഥലങ്ങളിലെ ഹരിതാഭ പകർന്നു നിന്നിരുന്ന സ്ഥലം കടുത്ത വേനലിൽ ഇപ്പോൾ കരിഞ്ഞുണങ്ങാൻ തുടങ്ങിയിരിക്കുന്നു. ഇച്ചിലങ്കോട് പച്ചമ്പള കൽപ്പാറയിൽ സ്ഥാപിച്ച മോട്ടോർ ഉപയോഗിച്ച് ഷിറിയ പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുകയും അത് ചാലു കീറി ഈ പ്രദേശങ്ങളിലെ കാർഷിക ആവശ്യത്തിന് …

ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാനാതിര്‍ത്തിയില്‍ 23 ചെക്ക് പോസ്റ്റ്

മംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം കേരള -കര്‍ണ്ണാടക അതിര്‍ത്തിയില്‍ 23 ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. മംഗളൂരു ലോക്‌സഭാ മണ്ഡലത്തില്‍ എട്ടു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. പണം കടത്ത്, മദ്യക്കടത്ത്, മയക്കുമരുന്നു കടത്ത്, കള്ളക്കടത്ത് എന്നിവ തടയുകയാണ് ലക്ഷ്യം. കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പു നടക്കുന്ന 26നു തന്നെ അതിര്‍ത്തി ജില്ലയായ കാസര്‍കോടും കേരളത്തിലും തിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ജാഗ്രത കടുപ്പിച്ചിട്ടുണ്ട്.

മലയാളി നഴ്‌സിന്റെ കൊലപാതകം: സുഹൃത്ത് അറസ്റ്റില്‍; കൊലപാതകം ലൈംഗിക ബന്ധത്തിനു ശേഷം

ഭോപ്പാല്‍: ഭോപ്പാലില്‍ നഴ്‌സായിരുന്ന മലയാളി യുവതി മായയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അവരുടെ ആണ്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. ദീപക് കത്തിയാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി.നാലുവര്‍ഷമായി മായയും ദീപകും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നു പറയുന്നു. രണ്ടുപേരും ഒരു ആശുപത്രിയിലെ ജീവനക്കാരായിരുന്നു. മായയുമായി അടുത്ത സൗഹൃദം തുടരുന്നതിനിടയില്‍ ദീപക് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെ മായയും ദീപകും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നുവെന്നു പറയുന്നു. ഇതിനെ തുടര്‍ന്നു മായയെ ഒഴിവാക്കാന്‍ ദീപക് പലതവണ …

പെരുന്നാള്‍ ആഘോഷം; യു എ ഇയില്‍ പടക്ക വ്യാപാരത്തിന് കര്‍ശന നിയന്ത്രണം

ദുബൈ: പെരുന്നാള്‍ ആഘോഷം കൊഴുപ്പിക്കുന്നതിന് പടക്കങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും പടക്ക വ്യാപാരികള്‍ക്കും യു എ ഇ പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പു നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയാണ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. അറിയിപ്പില്‍ നിയമ വിരുദ്ധമായി പടക്ക വ്യാപാരം നടത്തുന്നതു സംബന്ധിച്ച നിയമ നിര്‍ദ്ദേശങ്ങളും വില്‍പ്പനക്കാര്‍ക്കുള്ള പിഴയും വിശദീകരിച്ചിട്ടുണ്ട്.റംസാന്‍ സമയത്ത് അനധികൃതവും നിയമ വിരുദ്ധവുമായി പടക്കം വില്‍ക്കുന്നവര്‍ക്കു ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയും 1,00,000(22ലക്ഷംരൂപ) ദിര്‍ഹം പിഴ നല്‍കേണ്ടിവരും. പടക്ക വ്യാപാരത്തിനും ഇറക്കുമതിക്കും യു എ ഇയില്‍ പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. …

പൊള്ളലേറ്റ യുവതി മരിച്ചു

പാലക്കാട്: വല്ലപ്പുഴയില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപന്റെ ഭാര്യ ബീനയാണ്(35) മരിച്ചത്. മക്കളായ നിഖ (12), നിവേദ (6) എന്നിവര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. മണ്ണെണ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നു പറയുന്നു. കുടുംബ പ്രശ്‌നമാണ് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി പിടിയില്‍

വാഷിംഗ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി ഒടുവില്‍ പിടിയിലായി. യു എസ് വനിതയായ അലീസ ആന്‍ സിന്‍ജറിനെ (23)യാണ് ടാംപ പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്കു 14 വയസ്സാണെന്ന് 15 വയസ്സിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളെ വിശ്വസിപ്പിച്ചാണ് യുവതി അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഇത്തരത്തില്‍ വശത്താക്കിയ ഒരു കുട്ടിയെ താന്‍ 30 തവണ പീഡിപ്പിച്ചുവെന്നു യുവതി അഭിമാനത്തോടെ പൊലീസിനെ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡനത്തിനിരയാക്കിയതിനും പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും സിന്‍ജറിനെതിരെ …

പൊലിവ് നിറയും ഈദുല്‍ ഫിത്വര്‍

പെരുന്നാള്‍ ആവേശത്തിന്റേയും ആഹ്ലാദത്തിന്റേയും സുദിനമാണ്. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയുള്ളവര്‍ ആഘോഷിക്കുന്ന സുദിനമാണത്.റമളാന്‍ പടിയിറങ്ങി നമ്മളോട് വിടപറഞ്ഞ് പോയാല്‍ ശവ്വാല്‍ ഒരു വിരുന്നുകാരനെ പോലെ വന്നു കഴിഞ്ഞാല്‍ ചെറിയ പെരുന്നാളാഘോഷമാണ്. റമളാന്‍ മാസം മുപ്പത് ദിവസം പട്ടിണി കിടന്ന് വ്രതമനുഷ്ഠിച്ച് സല്‍കര്‍മ്മങ്ങളില്‍ മുഴുകി പാപക്കറകള്‍ കഴുകിക്കളഞ്ഞ് മനസ്സും ശരീരവും ശുദ്ധിയാക്കിയ സത്യവിശ്വാസികളുടെ പുണ്യസുദിനമാണ് ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍. പുത്തനുടുപ്പിട്ട് പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നിസ്‌കാരം നിര്‍വ്വഹിച്ച് പരസ്പരം സ്‌നേഹത്താല്‍ ആശ്ലേഷിച്ചും ഈദ് …

ബോംബ് സ്‌ഫോടനം: മരിച്ച ഷെറിന്റെ വീട്ടില്‍ സി പി എം പ്രവര്‍ത്തകര്‍ പോയതു തനിക്കറിയില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിനു സി പി എമ്മുമായി ഒരു ബന്ധവുമില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. പാര്‍ട്ടിക്കു ബന്ധമില്ലാത്ത ആളുടെ മരണവീട് സി പി എം നേതാക്കള്‍ സന്ദര്‍ശിച്ചുവല്ലോ എന്ന് പത്രക്കാര്‍ വീണ്ടും പറഞ്ഞപ്പോള്‍ അദ്ദേഹം ക്ഷോഭിച്ചു. അത് തനിക്കറിയില്ലെന്നും അറിയില്ലെന്നു പറഞ്ഞില്ലേ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.സി പി എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം സുധീര്‍ കുമാര്‍, പൊയില്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം സുധീര്‍കുമാര്‍, പൊയിലൂര്‍ ലോക്കല്‍ …