കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

കാഞ്ഞങ്ങാട്: വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം മുന്‍ മേല്‍ ശാന്തി കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരന്‍ നമ്പൂതിരി (കേസരി-85) അന്തരിച്ചു. മൃതദേഹം മാവുങ്കാല്‍ സഞ്ജീവനി ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.ജന്മഭൂമി ദിനപത്രം, കേസരി വാരിക എന്നിവയുടെ തുടക്കകാലം മുതല്‍ കാഞ്ഞങ്ങാട്ടെ ഏജന്റ് ആയിരുന്നു. ഭാര്യ: ഗംഗ അന്തര്‍ജനം. മക്കള്‍: ശങ്കരന്‍ നമ്പൂതിരി, മധുസൂദനന്‍ നമ്പൂതിരി (ഇരുവരും നാഗാര്‍ജുന ആയുര്‍വേദ, പുതിയകോട്ട). സഹോദരങ്ങള്‍: പരേതരായ ദാമോദരന്‍ നമ്പൂതിരി, ദ്രൗപതി അന്തര്‍ജനം.

റഷ്യയില്‍ അണക്കെട്ട് പൊട്ടി 4500 വോളം പേരെ മാറ്റിപാര്‍പ്പിച്ചു

മോസ്‌കോ: റഷ്യയില്‍ അണക്കെട്ടു പൊട്ടി വന്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു.റഷ്യ- കസാക്കിസ്ഥാന്‍ അതിര്‍ത്തിയിലാണ് അപകടം. തെക്കന്‍ യുറല്‍ ഓറെന്‍ബര്‍ഗ് മേഖലയില്‍ നിന്നു 4500 പേരെ മാറ്റി പാര്‍പ്പിച്ചതായി റഷ്യന്‍ സംഘം അറിയിച്ചു. അതേസമയം 4402 പേരെ മാറ്റിപാര്‍പ്പിച്ചതായി ഓറൈന്‍ബര്‍ഗ് ഗവര്‍ണറുടെ ഓഫീസ് വെളിപ്പെടുത്തി. ഇതില്‍ 1100 പേര്‍ കുട്ടികളാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ മന്ത്രിസഭാംഗത്തോടു അണക്കെട്ടു തകര്‍ന്ന സ്ഥലം അടിയന്തിരമായി സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ചു. പത്തുവര്‍ഷം മുമ്പാണ് അണക്കെട്ടു നിര്‍മ്മിച്ചത്. അണക്കെട്ടു ചുരുങ്ങിയ കാലയളവിനുള്ളില്‍ തകര്‍ന്ന പശ്ചാത്തലത്തില്‍ അതു …

തൃശൂര്‍ കോര്‍പറേഷന്‍ താല്‍ക്കാലിക ഡ്രൈവര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിലെ താല്‍ക്കാലിക ഡ്രൈവര്‍ കോര്‍പറേഷന്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചു. ഏഴുവര്‍ഷമായി കോര്‍പറേഷനില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുന്ന സതീശന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. കോര്‍പറേഷനിലെ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ മുറിയിലാണ് സതീശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച സതീശനു നൈറ്റ് ഡ്യൂട്ടിയുണ്ടായിരുന്നതായി പറയുന്നു. സതീശന്‍ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്നു ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് തൂങ്ങി മരിച്ച നിലയില്‍ സതീശന്റെ ജഡം കണ്ടെത്തിയത്.കുടുംബ പ്രശ്‌നമായിരിക്കും കാരണമെന്നു പൊലീസ് സംശയം പ്രകടിപ്പിച്ചു. പൊലീസ് അന്വേഷിക്കുന്നുണ്ട്.

ചിക്കന് പൊന്നുംവില; 200 രൂപയിലേയ്ക്ക് എത്തിയേക്കുമെന്ന് വ്യാപാരികള്‍

കാസര്‍കോട്: ചിക്കന് പൊന്നുംവില. നിരക്ക് വര്‍ധന ഇനിയും തുടര്‍ന്നാല്‍ ഒരു കിലോ കോഴിക്ക് 200 രൂപ വരെ എത്താന്‍ സാധ്യത ഉണ്ടെന്നു വ്യാപാരികള്‍ പറയുന്നു. കാസര്‍കോട് മാര്‍ക്കറ്റില്‍ ഇന്ന് ഒരു കിലോ കോഴിക്ക് 170 രൂപയാണ്. ഒരു മാസം മുമ്പുവരെ 125 രൂപയായിരുന്നു. അതിനു ശേഷം ഓരോ ദിവസവും കോഴിവില കുത്തനെ ഉയര്‍ന്നു വരികയാണ്. കഴിഞ്ഞ ദിവസം കാസര്‍കോട് മാര്‍ക്കറ്റില്‍ 160 രൂപയായിരുന്നു. കടുത്ത വേനലും കര്‍ണ്ണാടകയില്‍ നിന്നുള്ള കോഴിവരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു ഇടയാക്കുന്നതെന്നു വ്യാപാരികള്‍ പറഞ്ഞു. …

കുമ്പളയില്‍ വീണ്ടും കവര്‍ച്ച: വീട്ടുകാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയ നേരത്ത് വീട്ടില്‍ നിന്നു 5 പവനും 10,000 രൂപയും മോഷണം പോയി

കാസര്‍കോട്: കുമ്പളയില്‍ വീണ്ടും കവര്‍ച്ച. വീട്ടുകാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയ തക്കത്തില്‍ വാതില്‍ കുത്തി തുറന്നു അകത്തു കടന്ന മോഷ്ടാക്കള്‍ അഞ്ചുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല 10,000 രൂപയും മോഷ്ടിച്ചു. ആരിക്കാടിയിലെ പ്രവാസി സിദ്ദീഖിന്റെ വീട്ടില്‍ ശനിയാഴ്ച രാത്രിയാണ് കവര്‍ച്ച. സിദ്ദീഖിന്റെ ഭാര്യ നൂരിയയും മൂന്നു മക്കളുമാണ് ഇരുനിലവീട്ടില്‍ താമസം. ഇന്നലെ രാത്രി ഇവരെല്ലാം വീടുപൂട്ടി ആരിക്കാടിയിലെ സലഫി പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയതായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. അടുക്കള ഭാഗത്തെ വാതില്‍ …

ഇന്ത്യ-അമേരിക്ക സൗഹൃദ അന്താരാഷ്ട്ര ബാല കവിതാലാപന മല്‍സരത്തില്‍ മുന്നാട് ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനി വി.വി.നയന സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം

കാസര്‍കോട്: ഹിന്ദി പരിവാര്‍ ന്യൂഡല്‍ഹിയുടെയും ഹിന്ദി യു.എസ്.എയുടേയും നേതൃത്വത്തില്‍ ഇന്ത്യ – അമേരിക്ക സൗഹൃദം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയും ഹിന്ദി ഭാഷയുടെ പ്രചുരപ്രചാരത്തിനു വേണ്ടിയും ഇന്ത്യയിലെയും അമേരിക്കയിലെയും കുട്ടികള്‍ക്കായി അന്താരാഷ്ട്ര ബാല കവിതാലാപന മല്‍സരം സംഘടിപ്പിച്ചു. മല്‍സരത്തില്‍ മുന്നാട് ഗവ. ഹൈസ്‌കുളിലെ വിദ്യാര്‍ത്ഥിനി വി.വി.നയന സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടി. 2024 ഏപ്രില്‍ 6ന് വൈകുന്നേരം 6.15ന് ഓണ്‍ലൈനായാണ് മത്സരം നടന്നത്. മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയ ഇന്ത്യയിലെ 15 വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ മുന്നാട് ഗവ. ഹൈസ്‌കൂളിനെയും ഉള്‍പ്പെടുത്തിയിരുന്നു. മല്‍സരം …

ഉള്ളാളില്‍ യുവാവിനു കുത്തേറ്റു ഗുരുതരം; അക്രമത്തിനു ഇരയായത് 13 വര്‍ഷം മുമ്പ് ഭാര്യയും മകളും കൊല്ലപ്പെട്ട കേസിലെ പരാതിക്കാരന്‍

മംഗ്‌ളൂരു: പതിമൂന്നു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവും മകളുടെ പിതാവുമായ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. ഉള്ളാള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ ഓഫീസിനു സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന മംഗ്‌ളൂരു, പഞ്ഞിമുഗറു സ്വദേശി ഹമീദിനാണ് കുത്തേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗ്‌ളൂരു, തുറമുഖ മേഖലയില്‍ താമസിക്കുന്ന പ്രശസ്ത നീന്തല്‍ താരമാണ് അക്രമത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകാരുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമമെന്നു സംശയിക്കുന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.ഹമീദിന്റെ …

അനധികൃത കരിങ്കല്‍ ക്വാറിയില്‍ റെയ്ഡ്; സ്‌ഫോടന വസ്തുക്കളുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പൈവളിഗെ പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ പൊലീസ് റെയ്ഡ്. സ്‌ഫോടക വസ്തുക്കളുമായി രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം, ചേലേപ്ര, ചളിപ്പാടം, പുള്ളിപ്പറമ്പ്, ദാറുല്‍ നിജാത്ത് ഹൗസിലെ അബ്ദുല്‍ ഖാദര്‍ (29), ജാര്‍ഖണ്ഡ് ബെല്‍പ്പാഹദി സ്വദേശി സുജിത്ത് തിഗ്ഗ (30) എന്നിവരാണ് അറസ്റ്റിലായത്. സ്ഥലം ഉടയ്മക്കെതിരെയും കേസെടുത്തു. പൈവളിഗെ, ദൈഗോളിയിലെ അനധികൃത ക്വാറിയിലാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകിട്ട് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ 33 ജലാറ്റിന്‍സ്റ്റിക്കുകളും ഒരു ഡിറ്റനേറ്ററും കണ്ടെടുത്തതായി …

ബോംബ് നിര്‍മ്മാണം; കണ്ണൂരില്‍ പരക്കെ റെയ്ഡ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും രംഗത്ത്

കണ്ണൂര്‍: പാനൂര്‍, മുളിയിത്തോട്ടില്‍ വീടിന്റെ ടെറസില്‍ ബോംബു നിര്‍മ്മിക്കുന്നതിനിടയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെ കണ്ണൂരില്‍ വ്യാപക റെയ്ഡ്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്. ശനിയാഴ്ച കണ്ണൂര്‍- കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ച മറ്റു പ്രദേശങ്ങളിലേയ്ക്കു കൂടി പരിശോധന വ്യാപിപ്പിച്ചത്. പാനൂരില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സി പി എം പ്രവര്‍ത്തകന്‍ കാട്ടിന്റവിട ഷെറിന്‍ …

പരീക്ഷയ്ക്ക് പഠിച്ചില്ല 17 കാരിയായ മകളെ അടിച്ചു കൊന്ന പിതാവ് അറസ്റ്റില്‍

ജയ്പൂര്‍: സ്‌കൂള്‍ പരീക്ഷയ്ക്ക് പഠിച്ചില്ലെന്നു പറഞ്ഞ് പതിനേഴുകാരിയായ മകളെ അടിച്ചു കൊന്ന പിതാവ് അറസ്റ്റില്‍. രാജസ്ഥാനിലെ സിരോഹി ജില്ലയിലെ പ്രേംനഗര്‍ സ്വദേശി ഫത്തേ മുഹമ്മദ് (42)ആണ് പൊലീസിന്റെ പിടിയിലായത്.പതിനൊന്നാം ക്ലാസുകാരിയാണ് കൊല്ലപ്പെട്ടത്. സ്‌കൂള്‍ പരീക്ഷയ്ക്ക് പഠിച്ചില്ലെന്നും പറഞ്ഞ് പ്രകോപിതനായ മുഹമ്മദ് വടികൊണ്ടു അടിച്ചു കൊന്നുവെന്നാണ് പൊലീസ് കേസ്. പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതി പ്രകാരമാണ് മുഹമ്മദിനെ അറസ്റ്റു ചെയ്തത്. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതാണ് പെണ്‍കുട്ടി മരണപ്പെടാന്‍ ഇടയാക്കിയത്. ഇക്കാര്യം സ്ഥിരീകരിക്കണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടേണ്ടതുണ്ടെന്നു പൊലീസ് പറഞ്ഞു.

അഞ്ചു ദിവസം വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം വേനല്‍മഴ ലഭിക്കുവാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി.വയനാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഞായറാഴ്ച മഴയ്ക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ തിങ്കളാഴ്ച മഴ ലഭിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി മഴ ലഭിക്കുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കി.വേനല്‍മഴ ലഭിക്കുന്നതോടെ ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത ചൂടിനു ശമനമാകുമെന്ന …

ട്രെയിനില്‍ നിന്നു 4 കോടി രൂപ പിടിച്ചു; ബി ജെ പി പ്രവര്‍ത്തകനടക്കം 4 പേര്‍ അറസ്റ്റില്‍

ചെന്നൈ: ട്രെയിനില്‍ കടത്തുകയായിരുന്ന നാലു കോടി രൂപ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിംഗ് സ്‌ക്വാഡ് താംബരം റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ശനിയാഴ്ച രാത്രി ചെന്നൈയില്‍ നിന്നു തിരുനെല്‍വേലിയിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എ സി കമ്പാര്‍ട്ട്‌മെന്റില്‍ ആറു ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഒരാള്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് പണം ട്രെയിനില്‍ …

അമ്പലപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു; ഭാര്യയ്ക്ക് ഗുരുതരം

ആലപ്പുഴ: അമ്പലപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. ഭാര്യയെ അതീവ ഗുരുതരനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറക്കാട്, പുന്തലക്കളത്തില്‍ പറമ്പില്‍ സുദേവ് (43) മകന്‍ ആദിദേവ് (12) എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീത(40)യ്ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച രാവിലെ 6.30ന് പുറക്കാട് ദേശീയ പാതയിലാണ് അപകടം.

മകളെ കൊലപ്പെടുത്തി യുവതിയുടെ ആത്മഹത്യ; ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ അന്വേഷണം

കാസര്‍കോട്: നാലുമാസം പ്രായമുള്ള മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം യുവതി വീട്ടുമുറ്റത്തെ മരക്കൊമ്പില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ പൊലീസ് അന്വേഷണം തുടങ്ങി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാര്‍, കോപ്പാളം കൊച്ചിയില്‍ നാടിനെ നടുക്കിയ സംഭവം നടന്നത് വെള്ളിയാഴ്ചയാണ്. കോപ്പാളം കൊച്ചിയിലെ രാമചന്ദ്രന്റെ മകള്‍ ബിന്ദു (28)മകള്‍ ശ്രീനന്ദ (നാലുമാസം) എന്നിവരാണ് മരണപ്പെട്ടത്. മകളെ തൊട്ടിലില്‍ കിടത്തി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ബിന്ദു വീടിനു പുറത്തിറങ്ങി മുറ്റത്തെ മരക്കൊമ്പില്‍ തൂങ്ങി മരിക്കുകയായിരുന്നു. …

യുവതിയെ മയക്കി കിടത്തി കൂട്ട ബലാത്സംഗം; കൊലക്കേസ് പ്രതിയടക്കം 2 പേര്‍ അറസ്റ്റില്‍

തിരു: പുതുവത്സരാഘോഷത്തിനെന്ന പേരില്‍ യുവതിയെ വര്‍ക്കലയിലെത്തിച്ച് ശീതളപാനീയത്തില്‍ ലഹരി വസ്തുക്കള്‍ കലര്‍ത്തി ദിവസങ്ങളോളം കൂട്ട ബലാത്സംഗത്തിനു ഇരയാക്കിയ കേസില്‍ രണ്ടാം പ്രതിയും അറസ്റ്റില്‍. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി പൊന്‍ദിനേശനെയാണ് കോയമ്പത്തൂരില്‍ വച്ച് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്ക് ഒളിത്താവളം ഒരുക്കി കൊടുത്ത വെള്ളപാണ്ടിയെന്ന ആളെയും പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ നേരത്തെ നടന്ന രണ്ടു കൊലക്കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ ജനുവരിയിലാണ് തമിഴ്‌നാട് സ്വദേശിയെ വര്‍ക്കലയില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവം. ദിവസങ്ങളോളം പീഡനം നടന്നതോടെ പ്രതികളില്‍ …

തുളസി കക്കാട്ടിനു ചെന്നൈ ഫോട്ടോ ബിനാലെ അവാര്‍ഡ് ചെന്നെ:നാലാമത് ചെന്നൈ ഫോട്ടോ ബിനാലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അഫ്ഗാനിസ്ഥാ പ നില്‍ കൊല്ലപ്പെട്ട റോയിട്ടേസ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ പേരിലുള്ള സാമൂഹിക പ്രതിബദ്ധതയില്‍ ഊന്നിയ ഫോട്ടോ ഓഫ് ദി അവാര്‍ഡിനു കാസര്‍കോട്, മടിക്കൈ സ്വദേശിയും ദി ഹിന്ദു കൊച്ചി എഡിഷനിലെ സ്‌പെഷ്യല്‍ ഫോട്ടോഗ്രാഫറും ആയ തുളസി കക്കാട്ട് അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്ഥിപത്രവുമാണു അവാര്‍ഡ്. കേരള കലാമണ്ഡലത്തിന്റെ 90 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കഥകളി പഠിക്കുവാന്‍ പെണ്‍ക്കുട്ടികള്‍ക്ക് പ്രവേശനം കൊടുത്തപ്പോള്‍ ആദ്യ ബാച്ചിലെ കുട്ടികള്‍ പുലച്ചെ അഞ്ച് മണിക്ക് ‘കണ്ണുസാധകം’ ചെയ്യുന്ന ചിത്രത്തിനാണു അവാര്‍ഡ്.

വിമാനത്തിലിരുന്ന് കപ്പിൽ മൂത്രമൊഴിച്ചു; മറ്റുള്ളവരുടെ ദേഹത്തും തെറിപ്പിച്ചു; യാത്രക്കാരന് പിഴവിധിച്ച് കോടതി

വിമാനത്തിലിരുന്ന് കപ്പിൽ മൂത്രമൊഴിച്ച 53 കാരന് പിഴ ശിക്ഷ വിധിച്ച് കോടതി. കഴിഞ്ഞ ഡിസംബറിൽ ഓസ്ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം നടന്നത്. 600 ഓസ്ട്രേലിയൻ ഡോളറാണ് ഇയാൾക്ക് പിഴയിട്ടത്.എയർ ന്യൂസിലൻഡ് വിമാനത്തിലാണ് സംഭവം. ലാൻഡിങ്ങിന് ശേഷം ഏത് ടെർമിനലിലേക്കാണ് പോകേണ്ടതെന്ന് അറിയുന്നതിനായി കാത്തിരിക്കുകയായിരുന്നു വിമാനം. ഈ സമയത്താണ് യാത്രക്കാരൻ കപ്പിൽ മൂത്രമൊഴിക്കുകയായിരുന്നു. സഹയാത്രക്കാരിയും 15 വയസുള്ള മകളും ഈ സംഭവം നേരിട്ട് കണ്ടു. വിവരം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തി. യാത്രക്കാരൻ മദ്യപിച്ചട്ടുള്ളതായി ഇവർ ആരോപിക്കുന്നു. വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ കപ്പിലുണ്ടായിരുന്ന …

മുന്നറിയിപ്പില്ല; കുമ്പള കഞ്ചിക്കട്ട പാലം പൂർണ്ണമായി അടച്ചു

കാസർകോട്: കുമ്പള -കഞ്ചിക്കട്ട പാലം പൂർണമായി അടച്ചു. നാലുവർഷം മുമ്പ് പാലം അപകടാവസ്ഥയിലാണെന്ന് അധികൃതർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. തുടർന്ന് പുതിയ പാലം നിർമ്മിക്കുന്നതിന് മണ്ണ് പരിശോധന നടത്തി. പിന്നീട് നാലുവർഷം അധികൃതർ ബോർഡ് നോക്കിയിരുന്നു. നാല് മാസം മുമ്പ് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ റോഡ് പൂർണമായി അടച്ചുകൊണ്ട് ഉത്തരവിട്ടു. എന്നാൽ നിയന്ത്രണങ്ങൾ ലംഘിച്ച് ബസ് ഒഴികെ മറ്റു വാഹനങ്ങൾ പാലത്തിലൂടെ തന്നെ സർവീസ് നടത്തിക്കൊണ്ടിരുന്നു. കഴിഞ്ഞമാസം അധികൃതർ പാലം പൂർണ്ണമായി അടയ്ക്കാൻ ശ്രമം നടത്തി. …