Wednesday, May 22, 2024
Latest:

പെരുന്നാള്‍ ആഘോഷം; യു എ ഇയില്‍ പടക്ക വ്യാപാരത്തിന് കര്‍ശന നിയന്ത്രണം

ദുബൈ: പെരുന്നാള്‍ ആഘോഷം കൊഴുപ്പിക്കുന്നതിന് പടക്കങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും പടക്ക വ്യാപാരികള്‍ക്കും യു എ ഇ പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പു നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയാണ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. അറിയിപ്പില്‍ നിയമ വിരുദ്ധമായി പടക്ക വ്യാപാരം നടത്തുന്നതു സംബന്ധിച്ച നിയമ നിര്‍ദ്ദേശങ്ങളും വില്‍പ്പനക്കാര്‍ക്കുള്ള പിഴയും വിശദീകരിച്ചിട്ടുണ്ട്.
റംസാന്‍ സമയത്ത് അനധികൃതവും നിയമ വിരുദ്ധവുമായി പടക്കം വില്‍ക്കുന്നവര്‍ക്കു ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയും 1,00,000(22ലക്ഷംരൂപ) ദിര്‍ഹം പിഴ നല്‍കേണ്ടിവരും. പടക്ക വ്യാപാരത്തിനും ഇറക്കുമതിക്കും യു എ ഇയില്‍ പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയുധം, വെടിമരുന്ന്, സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോകല്‍, ഇറക്കുമതി, കയറ്റുമതി, ട്രാന്‍സിറ്റ്, ട്രാന്‍സ്ഷിപ്പ്‌മെന്റ്, വ്യാപാരം, നിര്‍മ്മാണം, ഗതാഗതം എന്നിവക്ക് ലൈസന്‍സോ, പെര്‍മിറ്റോ നേടിയിരിക്കണമെന്നാണ് വ്യവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page