ചെമ്മീൻ കറി വച്ചു കഴിച്ചു; 20 കാരിക്ക് ദാരുണാന്ത്യം

ഭക്ഷണത്തിൽ നിന്ന് അലർജി മൂർച്ഛിച്ച് ചികിത്സയിലിരുന്ന 20കാരി മരണത്തിന് കീഴടങ്ങി. പാലക്കാട് മേലൂർ സ്വദേശി നികിതയാണ് മരിച്ചത്.കഴിഞ്ഞ ആറിനാണ് ചെമ്മീൻ കറി കഴിച്ചതോടെ നികിതയുടെ ശരീരം ചൊറിഞ്ഞ് തടിക്കുകയായിരുന്നു. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ശ്വാസതടസ്സം രൂക്ഷമായതിന് പിന്നാലെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയംചികിത്സ പിഴവ് സംഭവിച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതായി തൊടുപുഴ പൊലീസ് അറിയിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഒപ്റ്റോമെട്രിസ്റ്റായി ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി.

കറുത്ത പശ്ചാത്തലത്തിൽ തെളിഞ്ഞ ചന്ദ്രക്കലയോടൊപ്പം തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം; എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണന്റെ പേരിൽ ഇറക്കിയ ഈദ് ആശംസാ കാർഡ് വിവാദത്തിൽ

കാസർകോട്: എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണന്റെ പേരിൽ ഇറക്കിയ ഈദ് ആശംസാ കാർഡ് വിവാദത്തിൽ. കറുത്ത പശ്ചാത്തലത്തിൽ തെളിഞ്ഞ ചന്ദ്രക്കലയോടൊപ്പം തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം ചേർത്തിറക്കിയ കാർഡ് മണ്ഡലത്തിൽ വ്യാപകമായി പ്രചരിച്ചു. ഇത് വിവാദമാകാനിടയുണ്ടെന്ന് പ്രചരിക്കാൻ തുടങ്ങിയതോടെയാണ് നേതാക്കൾ ശ്രദ്ധിച്ചത്. എന്നാൽ അപ്പോഴേക്കും ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും കാർഡ് വിതരണം തുടങ്ങിക്കഴിഞ്ഞിരുന്നു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുൻനിരയിലെത്താൻ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാമെടുത്ത് തൊടുക്കുന്നതിനിടെയാണ് ഇടതുമുന്നണി സ്ഥാനാർഥിക്ക് ഈദ് ആശംസാ കാർഡ് പുലിവാലായത്. കാർഡ് പിൻവലിക്കാൻ …

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ മറ്റന്നാൾ; ഒമാനിൽ നാളെ പ്രഖ്യാപിക്കും

ദുബൈ: മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ മറ്റന്നാൾ ആഘോഷിക്കും. അതേസമയം ഒമാനിൽ നാളെയായിരിക്കും പ്രഖ്യാപനം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടും കൂടി മാസപ്പിറവി നിരീക്ഷണം നടത്താനുള്ള സൗകര്യം ചെയ്തിരുന്നെങ്കിൽ എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമായില്ല. പെരുന്നാളിനോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാർക്ക് നീണ്ട അവധിക്കാലവും പെരുന്നാളിനോടനുബന്ധിച്ച് ലഭിക്കുന്നു. ഇത്തവണ ഏപ്രിൽ മുതൽ നാല് ദിവസമായിരിക്കും സൗദി സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള അവധിയെന്ന് …

ബിജെപി എംപി ശോഭ കരന്ദലാജെയുടെ കാറിടിച്ചു ബിജെപി പ്രവർത്തകൻ മരിച്ചു; കാറിന്റെ ഡോർ തുറക്കുമ്പോൾ സ്കൂട്ടർ തട്ടിയാണ് അപകടം

ബംഗളൂരു: ബെംഗളൂരുവിലെ കെആർ പുരയിൽ ബിജെപി എംപി ശോഭ കരന്ദ്‌ലജെയുടെ കാർ ഇടിച്ച് ബൈക്ക് യാത്രികനായ ബിജെപി പ്രവർത്തകൻ മരിച്ചു. പ്രദേശവാസിയായ പ്രകാശ് (35) ആണ് മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രവർത്തകൻ. തിങ്കളാഴ്ച രാവിലെഒരു ക്ഷേത്രത്തിന് സമീപം ആണ് അപകടം. ഫോർച്യൂണർ പാർക്ക് ചെയ്യുമ്പോൾ കരന്ദ്‌ലാജെയുടെ കാറിന് പിന്നിൽ സഞ്ചരിക്കുകയായിരുന്നു ബൈക്ക് യാത്രക്കാരൻ. കരന്ദ്‌ലാജെ കാറിൻ്റെ ഡോർ തുറന്നപ്പോൾ സ്കൂട്ടറിൽ പിന്നിൽ നിന്ന് വന്ന പ്രകാശ് ഡോറിൽ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് …

21 വർഷമായി കാസർകോട് പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസിയിരുന്ന വയോധികൻ മരിച്ചു; ബന്ധുക്കളെ തേടുന്നു

കാസർകോട്: പരവനടുക്കം ഗവ: വൃദ്ധസദനത്തില്‍ 21 വർഷമായി താമസക്കാരനായ വയോധികൻ മരിച്ചു. 2003 ജൂലൈ 31 മുതൽ വൃദ്ധസദനത്തിലെ അന്തേവാസിയായ ദേവദാസ് (86) ആണ് പരിയാരം മെഡിക്കല്‍ കോളേജ് വെച്ച് മരിച്ചത്. രജിസ്റ്ററില്‍ ബന്ധുക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്താത്തതിനാല്‍ മൃതശരീരം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പരവനടുക്കം ഗവ.വൃദ്ധസദനവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഫോണ്‍ 9446680206.

കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍; സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം ഇതാണ്

കാസര്‍കോട്: നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സൂക്ഷമ പരിശോധനയില്‍ നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ച സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും മത്സര രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു. കാസര്‍കോട് ലോക്സഭാ മണ്ഡലം വരണാധികാരി ജില്ലാകളക്ടര്‍ കെ.ഇമ്പശേഖര്‍ ആണ് ചിഹ്നം അനുവദിച്ചത്.

പീഡിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും പീഡനം; 65 കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച 65 കാരനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പരിയാരം കണാരംവയല്‍ സ്വദേശിയും ക്ഷേത്ര സ്ഥാനീകനും ഏഴോം നരിക്കോട്ടെ തയ്യല്‍ തൊഴിലാളിയുമായ നാരായണനെ (65)യാണ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ചോടിയ കുട്ടി അകലെയുള്ള ബന്ധുവിനോട് വിവരം പറഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഒളിഞ്ഞിരുന്ന പ്രതി വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പുറത്തു പോയ കുട്ടിയുടെ അമ്മ തിരിച്ചെത്തിയതോടെ …

കാസര്‍കോട്ടും ആള്‍ക്കൂട്ട ആക്രമണം; ഉല്‍സവം കാണാനെത്തിയ യുവാവിനെ ഏഴംഗസംഘം തളളിയിട്ട് കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചതായി പരാതി

കാസര്‍കോട്: ഉല്‍സവം കാണാനെത്തിയ യുവാവിനെ ഏഴംഗസംഘം തളളിയിട്ട് തലയ്ക്ക് കല്ല് കൊണ്ടിടിച്ചതായി പരാതി. പരപ്പ നെല്ലിയടുക്കം പനംകൂളിലെ വി ഉണ്ണികൃഷ്ണ(42)നെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. സംഭവത്തില്‍ സന്ദീപ്, സനൂപ്, സുരേശന്‍, യദു കണ്ടാലറിയാവുന്ന മൂന്നുപേര്‍ എന്നിവര്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. ഒരു യുവതി മറ്റൊരാളുമൊത്ത് കറങ്ങിനടക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ചതിനാണ് ആക്രമണമെന്ന് പറയുന്നു.

വിച്ഛേദിച്ച വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം

കാസര്‍കോട്: മുന്നറിയിപ്പില്ലാതെ അധികൃതര്‍ വിച്ഛേദിച്ച വൈദ്യുതി കണക്ഷന്‍ ഉടന്‍ പുന:സ്ഥാപിക്കണമെന്ന് ഹേരൂര്‍ മീപ്പിരി കളഞ്ചാടി പാടശേഖര നെല്ലുല്‍പാദക സമിതി ജില്ലാകളക്ടറോട് അഭ്യര്‍ഥിച്ചു. ഹേരൂരിലെയും സമീപപ്രദേശങ്ങളിലെയും 500 ഓളം പരമ്പരാഗത കര്‍ഷകര്‍ക്ക് കാര്‍ഷീക ആവശ്യങ്ങള്‍ക്ക് ജലവിതരണം നടത്തിയിരുന്ന പമ്പ് സെറ്റിന്റെ മോട്ടോറാണ് അധികൃതര്‍ വിച്ഛേദിച്ചത്. ഇതുമൂലം ജലസേചനത്തിനും കുടിവെള്ളത്തിനും കൃഷിക്കാരും നാട്ടുകാരും വിഷമിക്കുന്നു. പമ്പ് സെറ്റിന്റെ മീറ്ററിന് കൃഷി ഭവനാണ് വൈദ്യുത ചാര്‍ജ് അടച്ചിരുന്നത്. വൈദ്യുതി ജീവനക്കാരുടെ ഇപ്പോഴത്തെ നടപടിക്കെതിരെ കര്‍ഷകര്‍ കെ.എസ്.ഇബിയെ സമീപിച്ചെങ്കിലും മനുഷ്യത്വ രഹിതമായ നടപടിയാണ് …

ഹൈറിച്ച് തട്ടിപ്പ് കേസ്; ഇനി സിബിഐ അന്വേഷിക്കും; ഡിജിപിയുടെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: ഹൈറിച്ച് തട്ടിപ്പ് കേസ് അന്വേഷണം ഇനി സിബിഐ അന്വേഷിക്കും. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തെക്കാള്‍ കേന്ദ്ര ഏജന്‍സിക്ക് കൈമാറുന്നത് അഭികാമ്യമെന്നാണ് ഡിജിപിയുടെ വിലിയിരുത്തല്‍.ഇഡിയും കേസന്വേഷണം നടത്തുകയാണ്. തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് അന്വേഷണം ആരംഭിച്ച തട്ടിപ്പ് കേസാണ് സിബിഐക്ക് വിടുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെയുള്ള അന്വേഷണ രേഖകള്‍ നേരിട്ട് പേഴ്‌സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാന്‍ പൊലീസിന് നിര്‍ദേശം.ബഡ്‌സ് നിയമപ്രകാരം ഹൈറിച്ച് …

‘കേരള സ്റ്റോറി’ കൗമാരക്കാര്‍ക്കായി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; കുട്ടികള്‍ക്കായുള്ള ബോധവല്‍ക്കരണമെന്നു വിശദീകരണം

വിവാദമായ ‘കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. ‘വിശ്വാസോല്‍സവ’ത്തിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പത്തു മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കായി ഏപ്രില്‍ നാലാം തീയതിയായിരുന്നു പ്രദര്‍ശനം. കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് വിഷയം എടുത്തതെന്നും ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു. സംഭവം ചര്‍ച്ചയായതിന് പിന്നാലെയാണ് ഇടുക്കി രൂപതയുടെ വിശദീകരണം വരുന്നത്. ക്ലാസിലെ ഒരു വിഷയം പ്രണയം ആയിരുന്നു, ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് …

കര്‍ണാടകത്തിലെ ഏറ്റവും മികച്ച വരുമാനം നല്‍കുന്ന ക്ഷേത്രമായി 13-ാം തവണയും കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം; രണ്ടാമത് കൊല്ലൂര്‍ മൂകാംബിക

ബംഗളൂരു: കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം തുടര്‍ച്ചയായി 13 -ാം വര്‍ഷവും കര്‍ണാടകത്തിലെ ഏറ്റവും മികച്ച വരുമാനം നല്‍കുന്ന ക്ഷേത്രമായി മാറി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ക്ഷേത്രത്തിന്റെ വരുമാനം 146.01 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 123 കോടി രൂപയായിരുന്നു വരുമാനം. കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രം 68.23 കോടി രൂപ വരുമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. നഞ്ചന്‍കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രം 30.73 കോടി രൂപയും സൗന്തത്തി രേണുക യെല്ലമ്മ ക്ഷേത്രം 25.80 കോടി രൂപയും മന്ദാര്‍ത്തി ദുര്‍ഗാപരമേശ്വരി …

വീട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയ ഗൃഹനാഥനെ ട്രെയിനില്‍ തിരിച്ചുവരവെ കാണാതായി

കാസര്‍കോട്: വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കൊപ്പം വിനോദയാത്രപോയി തിരിച്ചുവരവേ ഗൃഹനാഥനെ കാണാതായി പരാതി. നീലേശ്വരം ചിറപ്പുറം ആലിന്‍കീഴ് സ്വദേശി കരുണാകരന്‍ നായരെയാണ് (68) കാമാതായത്. ഞായറാഴ്ച വൈകീട്ട് ട്രെയിനില്‍ തിരിച്ചുവരവെയാണ് കാണാതായത്. കരുണാകരനും ഭാര്യ ശാരദയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഞായറാഴ്ച രാവിലെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് വിമാനത്തില്‍ വിനോദയാത്രക്ക് പോയത്. പിന്നീട് എറണാകുളത്ത് ചുറ്റിക്കറങ്ങിയശേഷം ട്രെയിനില്‍ നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ എത്തിയപ്പോള്‍ കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയി തിരിച്ച് വന്ന് സീറ്റില്‍ കിടന്നിരുന്നുവെന്നാണ് പറയുന്നത്. രാവിലെ നീലേശ്വരത്ത് …

ഭര്‍ത്താവിനൊപ്പം ഫോട്ടോയെടുക്കുന്നതിനിടെ വിദേശ വിനോദസഞ്ചാരിയെ ലൈംഗികമായി ഉപദ്രവിച്ചു; താജ്മഹലിലെ ടൂറിസ്റ്റ് ഗൈഡ് അറസ്റ്റില്‍

ഭര്‍ത്താവിനൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരിയെ അപമാനിച്ച സംഭവത്തില്‍ ടൂറിസ്റ്റ് ഗൈഡ് അറസ്റ്റില്‍. മന്‍മോഹന്‍ ആര്യ എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് യു.കെ സ്വദേശികളായ ദമ്പതികള്‍ ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലെത്തിയത്. ടൂറിസ്റ്റ് ഗൈഡ് മന്‍മോഹന്‍ ആര്യ ദമ്പതികളെ സമീപിച്ച് അവരുടെ ഫോട്ടോ എടുക്കാമെന്ന് വാഗ്ദാനം ചെയ്തു. ഫോട്ടോയെടുക്കുന്നതിനിടെഭര്‍ത്താവ് മുന്നോട്ട് നീങ്ങിയപ്പോള്‍, ഇയാള്‍ യുവതിയുടെ ചിത്രങ്ങള്‍ വീണ്ടും എടുക്കാന്‍ തുടങ്ങുകയും അവരെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ പരിഭ്രമിച്ചുപോയ യുവതിയും ഭര്‍ത്താവും ഉടന്‍ തന്നെ താജ്മഹലിലെ …

കള്ളന് നാണയങ്ങള്‍ വേണ്ട, കാവുഗോളി മഹാവിഷ്ണു ക്ഷേത്ര ഭണ്ഡാരം പൊളിച്ച കള്ളന്‍ നോട്ടുകള്‍ മാത്രം എടുത്തു; നാണയങ്ങള്‍ ഉപേക്ഷിച്ചു

കാസര്‍കോട്: കാവുഗോളി മഹാവിഷ്ണു ക്ഷേത്രത്തിലെയും ശിവക്ഷേത്രത്തിലെയും ഭണ്ടാരം തകര്‍ത്ത് പണം മോഷ്ടിച്ചു. ഞായറാഴ്ച രാതിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. കവര്‍ച്ചാസംഘം ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച ശേഷം ഭണ്ഡാരത്തിലെ നോട്ടുകള്‍ മാത്രം കവര്‍ച്ച ചെയ്തു. ശേഷം ചില്ലറ നാണയങ്ങള്‍ ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് സംഭവം അറിഞ്ഞത്. ഭണ്ടാരം പൊളിച്ച നിലയിലായിരുന്നു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് ടൗണ്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള പരിശോധന; പാണത്തൂരില്‍ ഓട്ടോയില്‍ കടത്തിയ 35 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് കടത്തുകയായിരുന്ന 35 ലിറ്റര്‍ വിദേശമദ്യം പാണത്തൂരില്‍ രാജപുരം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടി. ബളാന്തോട് മാച്ചിപ്പള്ളി ബാലന്‍തോട്ടെ കെ രമേശനെ(35) എസ്.ഐ കൃഷ്ണന്‍ കെ കാളിദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തിയില്‍ രാത്രി വാഹന പരിശോധനയിലാണ് മദ്യം കടത്തിവരികയായിരുന്ന ഓട്ടോ പൊലീസ് പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥരായ ശിവപ്രസ്, പ്രവീണ്‍, ശ്രീകുമാര്‍, ഡ്രൈവര്‍ വിനോദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

പൊലീസ് ബന്തബസ്സില്‍ സൂക്ഷിച്ച 10 കിലോ ഭാംഗും 9 കിലോ കഞ്ചാവും എലി തിന്നുവെന്ന്; ഝാര്‍ഖണ്ഡില്‍ എലിക്ക് ഇഷ്ട ഭക്ഷണം മയക്കുമരുന്ന്

റാഞ്ചി: ഝാര്‍ഖണ്ഡ് എലിക്ക് ഭക്ഷിക്കാന്‍ മാരക ലഹരി മരുന്നുകളായ ഭാംഗും കഞ്ചാവും മതിയെന്ന സ്ഥിതിയായിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്നുകളുമായി പൊലീസ് പിടികൂടിയ പ്രതികള്‍ക്കൊപ്പം പിടിച്ചെടുത്ത 10 കിലോ ഭാംഗും 9 കിലോ കഞ്ചാവും ഒരു പൊടി പോലും ബാക്കി വെക്കാതെ എലി തിന്നുവെന്നു പൊലീസ് കണ്ടെത്തി. തൊണ്ടി സാധനങ്ങള്‍ അതീവ ബന്തവസോടെ പൊലീസ് സ്റ്റേഷനിലെ സ്റ്റോറില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചതായിരുന്നു. കഞ്ചാവിലെ ലഹരിയുടെ സത്തെടുത്താണ് ഭാംഗു ഉണ്ടാക്കുന്നത്. 2018 ഡിസംബറില്‍ ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നും ശംഭു പ്രസാദ് അഗര്‍വാള്‍, …

ജ്വല്ലറി ഉടമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; 5.60 കോടി രൂപയും 103 കിലോ വെള്ളിയും പിടിച്ചെടുത്തു

ബംഗളുരു: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റെയ്ഡില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍നിന്ന് 5.60 കോടി രൂപയും മൂന്ന് കിലോ സ്വര്‍ണ്ണവും 103 കിലോ വെള്ളിയും 68 വെള്ളിക്കട്ടകളും കര്‍ണാടകാ പൊലീസ് പിടിച്ചെടുത്തു. ജ്വല്ലറി ഉടമയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തുവരികയാണ്. കര്‍ണാടകയിലെ ഖനനമേഖലയായ ബെല്ലാരിയിലാണ് ഇയാള്‍ക്ക് ജ്വല്ലറിയുള്ളത്. വീട്ടില്‍ വച്ച് 5.6 കോടിരൂപ പണമായി തന്നെ കണ്ടെത്തുകയായിരുന്നു. സ്വര്‍ണ്ണവും വെള്ളിയുമായി 7.60 കോടി വിലമതിക്കുന്ന പണ്ടങ്ങളും കണ്ടെത്തി. ഹവാല ബന്ധത്തിന് സാധ്യതയുണ്ടെന്ന് പൊലീസിന്റെ സംശയത്തെ തുടര്‍ന്ന് കര്‍ണാടക …