പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടയിൽ സ്റ്റേജ് തകർന്നു; ഒരു പോലീസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു

ഭോപ്പാൽ: പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടയിൽ സ്റ്റേജ് തകർന്നു ഒരു പോലീസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ജബല്പുരിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ജബൽപൂർ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് ഷോയിൽ പങ്കെടുത്ത പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന വാഹനം സ്റ്റേജിന് മുന്നിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഒരു നോക്കു കാണുന്നതിന് ആളുകൾ കൂട്ടമായി സ്റ്റേജിൽ കയറയുകയായിരുന്നു. പ്രധാനമന്ത്രിയുടെ റാലി കടന്നുപോയ ഉടൻതന്നെ സ്റ്റേജ് തകർന്നു. കൂടുതൽ ആളുകൾ സ്റ്റേജിൽ കയറിയതാണ് അപകടകാരണമെന്ന് പറയുന്നു. പരിക്കേറ്റവരെ ജബൽപൂരിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page