ആരിക്കാടി കവര്‍ച്ച; 9 വിരലടയാളങ്ങള്‍ ലഭിച്ചു; അന്വേഷണം ഊര്‍ജിതം

കാസര്‍കോട്: കുമ്പള ആരിക്കാടിയിലെ പ്രവാസിയായ സിദ്ധീഖിന്റെ വീട്ടില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ മോഷ്ടാക്കളുടെന്ന് കരുതുന്ന 9 വിരലടയാളങ്ങള്‍ ലഭിച്ചു. പൊലീസ് നായ മണം പിടിച്ച് വീടിന് ചുറ്റും നടന്നു. കവര്‍ച്ച നടന്ന ഞായറാഴ്ച വൈകീട്ടാണ് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയത്. ലഭിച്ച വിരലടയാളത്തില്‍ വീട്ടുകാരുടേത് പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സിദ്ധീഖിന്റെ ഭാര്യ മറിയയുടെയും മൂന്നുമക്കളുടെയും വിരലടയാളമെടുത്തു. ശനിയാഴ്ച ഇവര്‍ തൊട്ടടുത്ത സലഫി പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് പോയപ്പോഴാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. അഞ്ചുപവന്‍ സ്വര്‍ണവും പത്തായിരം രൂപയുമാണ് വീട്ടില്‍ നിന്ന് മോഷണം പോയത്. അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടിനകത്ത് കയറിയത്. അകത്തെ അലമാരകള്‍ തകര്‍ത്ത് സാധനങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. പ്രാര്‍ഥനയ്ക്ക് ശേഷം ഞായറാഴ്ച പുലര്‍ച്ചേ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page