രാജ്യത്ത് ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം

ന്യൂഡല്‍ഹി: അന്തരീക്ഷ നില ഇപ്പോഴത്തെ രീതിയില്‍ തുടരുകയാണെങ്കില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഉഷ്ണ തരംഗം ഉണ്ടായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിച്ചു . തമിഴ്‌നാട് ആന്ധ്രപ്രദേശ് കര്‍ണാടക തെലുങ്കാന സംസ്ഥാനങ്ങളിലാണ് ഉഷ്ണ തരംഗത്തിന് കൂടുതല്‍ സാധ്യതയെന്നു അറിയിപ്പില്‍ പറഞ്ഞു. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗം കൂടുതല്‍ രൂക്ഷമാകാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തില്‍ ഏപ്രില്‍ 11 വരെ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്നത്. ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. കൊല്ലത്ത് 40, തൃശൂരില്‍ 39, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുള്ളതായും കലാനസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കും. സാധാരണ അന്തരീക്ഷ താപനിലയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് അധികമായിരിക്കും ഇത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page