നടി മഞ്ജു വാര്യരെയും തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് വെറുതെ വിട്ടില്ല; നടിയുടെ കാർ വാഹന പരിശോധന വേളയിൽ സംഭവിച്ചത്

നടി മഞ്ജു വാര്യരുടെ കാറിൽ പരിശോധന നടത്തി തമിഴ്നാട് ഫ്ലയിംഗ് സ്‌ക്വാഡ്. തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടിൽ വ്യാപകമായി നടത്തുന്ന പരിശോധനയ്ക്കിടെയാണ് ഫ്ലയിംഗ് സ്‌ക്വാഡ് മഞ്ജുവിന്റെ കാറിലും പരിശോധന നടത്തിയത്. ചിദംബരം-ട്രിച്ചി റോഡിൽ ലാൽഗുഡിക്ക് സമീപമാണ് പരിശോധന നടന്നത്. പരിശോധന വേളയിൽ
അപ്രതീക്ഷിതമായ താരത്തെ റോഡിൽ കണ്ടതോടെ സെൽഫിയെടുക്കാൻ ആരാധകർ ഒഴുകിയെത്തി. മഞ്ജുവിന്റെ കാറിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താത്തതിനെ തുടർന്ന് പെട്ടന്നു തന്നെ ഉദ്യോഗസ്ഥർ തിരച്ചിൽ പൂർത്തിയാക്കി താരത്തെ പറഞ്ഞയച്ചു.
തിരഞ്ഞെടുപ്പ് സമയങ്ങളിൽ നടക്കാറുള്ള അനധികൃത പണക്കടത്തും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാനാണ് ഫ്ലയിംഗ് സ്‌ക്വാഡിന്റെ വ്യാപക പരശോധന. ഭരണപക്ഷ നേതാക്കളുടെയും പ്രതിപക്ഷ നേതാക്കളുടെയും ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിരന്തരം പരിശോധന നടക്കാറുണ്ട്. പരിശോധനകളിൽ നിന്ന് സിനിമ പ്രവർത്തകരെയും ഒഴിവാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page