ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; ഹരിപ്പാട് സ്വദേശി അറസ്റ്റില്‍

ഹരിപ്പാട് അതിഥി തൊഴിലാളിയുടെ കൊലപാതകത്തില്‍ മലയാളി അറസ്റ്റില്‍. ഹരിപ്പാട് സ്വദേശി യദുകൃഷ്ണനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. കല്‍ക്കട്ട മാള്‍ട്ട സ്വദേശി ഓംപ്രകാശ് ആണ് കുത്തേറ്റു മരിച്ചത്. ശനിയാഴ്ച രാത്രി 7 മണിയോടെ ഹരിപ്പാട് നാരകകത്തറയിലായിരുന്നു സംഭവം. മത്സ്യ വ്യാപാരം നടത്തുന്ന ഓംപ്രകാശിനോട് ഗൂഗിള്‍ പേ വഴി പണം ആവശ്യപ്പെട്ടതായിരുന്നു തര്‍ക്കത്തിന് കാരണം. പണം അയക്കാതിരുന്നതോടെ കത്തി എടുത്തു നെഞ്ചില്‍ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; എപ്പോഴും വിഡിയോ കോളിൽ; ഭാര്യയുടെ കൈ വെട്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി യുവാവ്

ഭാര്യയുടെ കൈവെട്ടിയ ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍. തമിഴ് നാട് വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്. ശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.ജോലി കഴിഞ്ഞു ശേഖർ വീട്ടിലെത്തിയപ്പോൾ രേവതി സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതാണ് കണ്ടത്. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പ്രകോപിതനായ യുവാവ് രേവതിയുടെ ഇടത്തു …

ഉത്തരാഖണ്ഡിലെ കാട്ടുതീ 36 മണിക്കൂര്‍ കഴിഞ്ഞിട്ടും അണയ്ക്കാനായില്ല; 33 ഹെക്ടര്‍ വനഭൂമി കത്തി നശിച്ചു; വ്യോമസേനയുടെ 17 ഹെലികോപ്ടറുകള്‍ തീ അണയ്ക്കാനെത്തി

ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ വനപ്രദേശത്ത് പടര്‍ന്ന കാട്ടുതീ 36 മണിക്കൂര്‍ പിന്നിട്ടിട്ടും അണയ്ക്കാനായില്ല. വനത്തിലെ 10 മേഖലകളിലാണ് തീ പടരുന്നത്. ജില്ലയിലെ ഭൂമിയാധര്‍, ജ്യോലികോട്ട്, നാരായണ്‍ നഗര്‍, ഭാവാലി, രാംഗഡ്, മുക്തേശ്വര്‍ പ്രദേശങ്ങളെ ബാധിച്ചതായി അധികൃതര്‍ പറഞ്ഞു. 34 ഹെക്ടറോളം വനഭൂമി കത്തി നശിച്ചു. ജനവാസമേഖലയായ നൈനിറ്റാളിലെ ഹൈക്കോടതി കോളനിവരെ തീ പടര്‍ന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ സഹായം തേടി. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ 17 ഹെലികോപ്ടറുകള്‍ പ്രദേശത്തെത്തി. തീപിടിത്തം കണക്കിലെടുത്ത് നൈനി തടാകത്തില്‍ ബോട്ടിംഗ് ജില്ലാ …

തക്കതായ തെളിവുകളില്ലാതെ പങ്കാളിക്ക് നേരെ വ്യാജ അവിഹിത ബന്ധം ആരോപിക്കുന്നത് ക്രൂരത; ഡല്‍ഹി ഹൈക്കോടതി

പങ്കാളിക്ക് നേരെ തക്കതായ തെളിവുകളില്ലാതെ വിവാഹേതര ബന്ധം ആരോപിക്കുന്നത് ക്രൂരതയായി കണക്കാക്കി മാനസിക പീഡനത്തിന് കേസെടുക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്, ജസ്റ്റിസ് നീനാ ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുട്ടികള്‍ തന്റേതുമല്ലെന്നും കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബക്കോടതിയിലെത്തിയ കേസിലാണ് ഹൈക്കോടതി ഉത്തരവ്.അടിസ്ഥാനമില്ലാതെയുള്ള ആരോപണങ്ങള്‍ കാട്ടിയാല്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന കുടുംബക്കോടതിയുടെ വിധിയെ ഹൈക്കോടതി അംഗീകരിച്ചു.കുട്ടികളുടെ പിതൃത്വവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ മാനസികമായി പങ്കാളിയെ തകര്‍ക്കാന്‍ കഴിയും. അത് ദാമ്പത്യബന്ധത്തെ …

തെരഞ്ഞെടുപ്പ് ദിനത്തില്‍ മഞ്ചേശ്വരത്ത് ട്രെയിനിന് നേരെ കല്ലേറ്; മംഗളൂരു സ്വദേശിനിക്ക് പരിക്ക്; പൊലീസ് പട്രോളിങ് ശക്തമാക്കി

കാസര്‍കോട്: മംഗളൂരു സെന്‍ട്രല്‍- ചെന്നൈ എക്‌സ്പ്രസ്സ് ട്രെയിനിനു നേരെ കല്ലേറ്. ട്രെയിനില്‍ യാത്രചെയ്ത പെണ്‍കുട്ടിക്ക് പരിക്കേറ്റു. മംഗളൂരു ബൈകംപാടി സ്വദേശിനി അഫ്രീനയ്ക്കാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് ദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ മംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറ് നടന്നത്. ട്രെയിന്‍ മഞ്ചേശ്വരം പൊസോട്ട് എത്തിയപ്പോഴാണ് സംഭവം. കുടുംബത്തോടൊപ്പം മലപ്പുറത്തേക്ക് യാത്ര ചെയ്യുന്നതിനിടയാണ് കല്ലേറില്‍ അഫ്രീനയ്ക്ക് പരിക്കേറ്റത്. വിവരമറിഞ്ഞെത്തിയ കാസര്‍കോട് റെയില്‍വേ പൊലീസ് എസ്‌ഐ സനല്‍കുമാര്‍, മംഗളൂരു ആര്‍പിഎഫ് എഎസ്‌ഐ പ്രമോദ്, അജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള …

കാസര്‍കോട്ട് പോളിംഗ് ശതമാനം 76.04 ആയി ഉയര്‍ന്നു; നോട്ടയ്ക്ക് എത്ര കിട്ടും?

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വോട്ടിംഗിന്റെ അവസാന കണക്കുകള്‍ പുറത്തുവന്നു. 76.04 ശതമാനം പേര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാകുന്നു. 78.7 ശതമാനം സ്ത്രീകളാണ് വോട്ടവകാശം വിനിയോഗിച്ചത്. 73.2 ശതമാനം പുരുഷന്മാരും വോട്ടു രേഖപ്പെടുത്തി. 35.71 ശതമാനം ട്രാന്‍സ്ജെന്‍ഡര്‍മാരും വോട്ടു രേഖപ്പെടുത്തി. സ്ത്രീകളുടെ വോട്ട് പുരുഷന്മാരേക്കാളും 8.5 ശതമാനം അധികമാണ്. ഇതിന്റെ ആനുകൂല്യം ആര്‍ക്കായിരിക്കുമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ, തൊഴിലുറപ്പ് മേഖലകളില്‍ ഉള്ളവരുടെ മികച്ച പങ്കാളിത്തം അനുകൂലമാകുമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടല്‍. ഇത് …

വോട്ടു യന്ത്രങ്ങളും വിവിപാറ്റും കേന്ദ്രസര്‍വ്വകലാശാലയില്‍ ഭദ്രം; ഫലമറിയാന്‍ ഇനിയും നാളുകളുടെ കാത്തിരിപ്പ്

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വോട്ടു രേഖപ്പെടുത്തിയ ഇലക്ട്രോണിക്സ് വോട്ട് യന്ത്രങ്ങളും വിവിപാറ്റും പോസ്റ്റല്‍ ബാലറ്റുകളും പെരിയ കേന്ദ്രസര്‍വ്വകലാശാലയിലെ സ്‌ട്രോങ്‌റൂമുകളില്‍ എത്തിച്ച് പൂട്ടി സീല്‍ ചെയ്തു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, ജനറല്‍ ഒബ്സര്‍വ്വര്‍ റിഷിരേന്ദ്രകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങളും മറ്റും ശനിയാഴ്ച ഉച്ചയോടെ സ്ട്രോംഗ് റൂമിലെത്തിച്ച് സീല്‍ ചെയ്തത്. കേന്ദ്രസേനയുടെ സുരക്ഷയാണ് സ്ട്രോങ് റൂമിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ നാലിനാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍. അതുവരേക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുകള്‍ കൂട്ടിയും കിഴിച്ചും …

എല്‍ഡിഎഫ് ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തി നശിച്ച നിലയില്‍

കാസര്‍കോട്: എല്‍.ഡി.എഫ് ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തി നശിച്ച നിലയില്‍. കാഞ്ഞങ്ങാട്, ബല്ല കടപ്പുറത്തെ മൂസക്കുട്ടിയുടെ തട്ടുകടയാണ് ശനിയാഴ്ച പുലര്‍ച്ചെ കത്തിനശിച്ചത്.സിപിഎം ബല്ല കടപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് മൂസക്കുട്ടി. മീനാപ്പീസ് കണ്ടത്തില്‍ ഗവ.എല്‍.പി സ്‌കൂളിലെ 138-ാം ബൂത്തിലെ എല്‍.ഡി.എഫ് ഏജന്റ് കൂടിയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.30മണിക്ക് ശേഷമായിരുന്നു കട പൂട്ടിയത്. പുലര്‍ച്ചെ കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവരാണ് കട കത്തുന്നത് കണ്ടത്. ഉടന്‍ തീയണച്ചതിനാല്‍ സമീപത്തെ കടകളിലേക്ക് തീ പടര്‍ന്നില്ല. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. …

ഊഞ്ഞാല്‍ ആടുന്നതിനിടെ കയര്‍ പൊട്ടി; കല്‍ തൂണ്‍ ദേഹത്തുവീണ് 14 കാരന് ദാരുണാന്ത്യം

കല്‍ തൂണ്‍ ദേഹത്ത് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തലശ്ശേരി മാടപ്പീടികയിലെ കെ പി ശ്രീനികേത് (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പറമ്പില്‍ കളിച്ച് കൊണ്ടിരിക്കെയാണ് അപകടം. വെള്ളിയാഴ്ച വൈകീട്ടാണ്ആറുമണിയോടെയാണ് സംഭവം. മാതാപിതാക്കള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതിനാല്‍ കുട്ടിയെ തറവാട് വീട്ടില്‍ എത്തിച്ചിരുന്നു. ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അധ്യാപകരായ മഹേഷിന്റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.

റെയില്‍വേ സ്‌റ്റേഷനില്‍ മലയാളി യുവതി മരിച്ചു; ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ മൃതദേഹം; മരണത്തില്‍ ദുരൂഹത

ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സുരക്ഷാ മേഖലയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശിനി രേഷ്മ (24) ആണ് മരിച്ചത്. കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരിയായിരുന്ന രേഷ്മ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു. സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ ഇരുമ്പ് കട്ടിലിന്റെ കൈപിടിയില്‍ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു രേഷ്മയെ കണ്ടെത്തിയത്. യുവതി തൂങ്ങിയ കട്ടിലിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു. രേഷ്മയുടെ ഫോണോ, തിരിച്ചറിയല്‍ രേഖകളോ ഒന്നും കണ്ടെത്താനായില്ല. ചൊവ്വാഴ്ച സ്റ്റേഷനില്‍ …

വീട്ടിലെത്തിയതിന്റെ പിറ്റേന്നാള്‍ കോളേജ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കോളേജ് ഹോസ്റ്റലില്‍ നിന്ന് വീട്ടിലെത്തിയതിന്റെ പിറ്റേന്നാള്‍ വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മാടായി സൗത്ത് എല്‍.പി സ്‌കൂളിലെ അധ്യാപകന്‍ കാഞ്ഞങ്ങാട്, മാവുങ്കാല്‍ ചൈതന്യയില്‍ ദേവദാസിന്റെയും സ്മിതയുടെയും മകള്‍ ദേവിക ദാസ് (22)ആണ് മരിച്ചത്. കോട്ടയം സി.എം.എസ് കോളേജിലെ രണ്ടാംവര്‍ഷ സുവോളജി വിദ്യാര്‍ത്ഥിനിയാണ്. കോട്ടയത്ത് നിന്നു വ്യാഴാഴ്ചയാണ് ദേവിക മാവുങ്കാലിലെ വീട്ടിലെത്തിയത്. വെള്ളിയാഴ്ച രാവിലെ വളരെ സന്തോഷവതിയായി കാണപ്പെട്ട ദേവികയെ ഉച്ചയോടെയാണ് ഇരുനില വീട്ടിലെ മുറിയ്ക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉച്ചക്ക് ഭക്ഷണം …

സംസ്ഥാനത്ത് 71.16 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതോടെ കേരളത്തില്‍ 71.16 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. ഏറ്റവും ഒടുവില്‍ ശനിയാഴ്ച രാവിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട വിവരമാണിത്.സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 63 ശതമാനം കടന്നു. വടകര മണ്ഡലത്തിലാണ് ഇത്തവണ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടെ 78.08 ശതമാനം പേരാണ് ജനവിധി കുറിച്ചത്. പത്തനംതിട്ടയാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നിലായത്. പത്തനംതിട്ടയില്‍ 63.35 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. വടകരക്ക് പുറമേ 10 മണ്ഡലങ്ങളിലും 70 ശതമാനത്തിലേറെ പോളിംഗ് ഉയര്‍ന്നു. …

കാസര്‍കോട്ടേക്ക് പോവുകയായിരുന്ന ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു, 22 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വഴി കര്‍ണ്ണാടകയിലെ ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം, ആലങ്ങോട് സ്വദേശി അമല്‍ ആണ് മരിച്ചത്. മംഗളൂരുവിലേക്കുള്ള യാത്രക്കാരനായിരുന്നു ഇദ്ദേഹം. ഡ്രൈവര്‍ അബൂബക്കര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കോഴിക്കോട് മണ്ണൂരിലാണ് അപകടം. റോഡ് ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം തെറ്റിയ ബസ് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞാണ് അപകടം. ഇറക്കമുള്ള സ്ഥലത്താണ് ബസ് …

കതിര്‍മണ്ഡപത്തില്‍ വെച്ച് വധൂവരന്മാര്‍ തമ്മില്‍ പിണങ്ങി; ഒടുവില്‍ സംഭവിച്ചത് ഇങ്ങിനെ

മംഗളൂരു: നീണ്ട കാലത്തെ തയ്യാറെടുപ്പിനും കാത്തിരിപ്പിനും ശേഷം കതിര്‍മണ്ഡപത്തിലെത്തിയ വധൂവരന്മാര്‍ തമ്മില്‍ പിണങ്ങി. പൊലീസ് ഇടപെട്ടിട്ടും ഇരുവരുടെയും പിണക്കം മാറാത്തതിനെത്തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ അവസാനിപ്പിച്ച് ബന്ധുക്കള്‍ അലസിപ്പിരിഞ്ഞു. കല്ല്യാണത്തിന് തയ്യാറാക്കിയ ഭക്ഷണം പാഴായി. ശനിയാഴ്ച ഉപ്പിനങ്ങാടിയിലാണ് സംഭവം. കോണാര്‍, കോര്‍പ്പയിലെ ഉമേശനും ബണ്ട്വാള്‍ സ്വദേശിനി സരസ്വതിയും തമ്മിലുള്ള വിവാഹമാണ് ശനിയാഴ്ച ഉപ്പിനങ്ങാടി ഷണ്‍മുഖ ക്ഷേത്രത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. നേരത്തെ നിശ്ചയിച്ചത് പ്രകാരം വധൂവരന്മാരും ബന്ധുക്കളും ക്ഷേത്രത്തിലെത്തി. വരന്‍ വധുവിന്റെ കഴുത്തില്‍ പുഷ്പഹാരം ചാര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് താലിമാല …

കുമ്പളയില്‍ തെങ്ങില്‍ കയറാന്‍ വാനരപ്പട; പൊറുതിമുട്ടി നാട്ടുകാര്‍

കാസര്‍കോട്: കുമ്പളയിലും പരിസരങ്ങളിലും കൂട്ടമായെത്തിയ വാനരപ്പടയുടെ ദ്രോഹത്തില്‍ പൊറുതി മുട്ടി നാട്ടുകാര്‍. കുമ്പള, ദേവിനഗര്‍ ഭാഗത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വാനരക്കൂട്ടം എത്തിയത്. ആദ്യം സംഘത്തില്‍ മൂന്ന് പേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും ദിവസങ്ങള്‍ക്കകം സംഘബലം ഏഴായി. ഇപ്പോള്‍ പകല്‍ സമയങ്ങളില്‍ വീടുകളിലെത്തുന്ന വാനരപ്പട, തെങ്ങില്‍ കയറി മൂത്തതും മൂക്കാത്തതുമായ തേങ്ങകള്‍ പറിച്ചിടുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തെങ്ങിന്റെ പൂക്കുല പോലും നശിപ്പിക്കുന്നതായും പരാതിയുണ്ട്.ഓടിക്കാന്‍ ശ്രമിച്ചാല്‍ കുരങ്ങുകള്‍ കൂട്ടത്തോടെ താഴെയിറങ്ങി ആള്‍ക്കാര്‍ക്ക് നേരെ തിരിയാനും തുടങ്ങിയതായും പരാതിയുണ്ട്. മുറ്റത്തെത്തുന്ന …

കാട മുട്ട പോഷകങ്ങളുടെ കലവറ

കോഴി മുട്ടയേക്കാൾ ആരോഗ്യ ഗുണങ്ങളടങ്ങിയതു കാട മുട്ടയാണ്.5 കോഴി മുട്ടയ്ക്ക് പകരം ഒരു കാട മുട്ട കഴിച്ചാല്‍ മതിയെന്നാണ് പറയപ്പെടുന്നത്. ചിലർ രാവിലെയും, വൈകിട്ടുമൊക്കെ കുട്ടികള്‍ക്ക് മുട്ട കൊടുക്കാറുണ്ട്.എന്നാല്‍ അത് ശരിയായ ഭക്ഷണ രീതിയല്ല. ഒരു ദിവസം ഒരു മുട്ട മാത്രമേ കുട്ടികൾക്കു കൊടുക്കാൻ പാടുള്ളു.പോഷകങ്ങളുടെ കലവറയാണ് കാടമുട്ട. അത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. 13 ശതമാനം പ്രോട്ടീനും 140 ശതമാനവും വൈറ്റമിൻ ബിയും കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്.വൈറ്റമിന്‍ എ, ബി 6, ബി 12 എന്നിവയും …

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ പോളിങ് രേഖപ്പെടുത്തിയത് 75.94%; കഴിഞ്ഞവര്‍ഷം പോളിങ് 80.57%; പോളിങ് ശതമാനത്തിലെ കുറവ് ഏത് മുന്നണിയെ ബാധിക്കും?

കാസര്‍കോട്: ലോക്‌സഭാ വോട്ടെടുപ്പ് സമാപിച്ചതോടെ കാസര്‍കോട് മണ്ഡലത്തില്‍ ഇക്കുറി 75.94 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. അതേസമയം കഴിഞ്ഞവര്‍ഷം പോളിങ് നടന്നത് 80.57% ആയിരുന്നു. നാലുശതമാനത്തിലധികം പേരുടെ വോട്ടിന്റെ കുറവാണുണ്ടായത്.2014ല്‍ 78.41 ശതമാനവുമായിരുന്നു പോളിങ്. ആകെ 14 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 1334 പോളിങ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി ഒരുങ്ങിയത്. പത്ത് ലക്ഷത്തിലധികം പേര്‍ ഇത്തവണ കാസര്‍കോട് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. പുരുഷന്മാരാക്കാള്‍ അഞ്ചുശതമാനം സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തി. ഇടതുപക്ഷത്തിന് സ്വാധീനമുള്ള കാഞ്ഞങ്ങാട്, …

യൂസഫ് കൈഫിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട വിദ്യാര്‍ത്ഥിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നൂറു കണക്കിന് പേര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം ബംബ്രാണ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. കുമ്പള ബംബ്രാണ അണ്ടിത്തടുക്ക, നമ്പിടി ഹൗസിലെ ഖാലിദ്-ഫമീദ ദമ്പതികളുടെ മകനായ യൂസഫ് കൈഫ് (19) വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഏപ്രില്‍ 20 ന് രാവിലെ …