ജയരാജന്‍ വിവാദം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച; കടുത്ത നടപടിക്ക് സാധ്യത

തിരുവനന്തപുരം: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച പാര്‍ട്ടിക്കകത്ത് വന്‍ ചര്‍ച്ചക്കും വിവാദത്തിനും ഇടയാക്കിയതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നു. തിങ്കളാഴ്ച എ.കെ.ജി മന്ദിരത്തിലാണ് യോഗം ചേരുക. ഇ.പി ജയരാജനെ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ആലോചനയാണ് പാര്‍ട്ടിയില്‍ ശക്തമായിട്ടുള്ളത്. കേന്ദ്ര നേതൃത്വത്തിലും ഇ.പി വിഷയത്തില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇടതു പക്ഷം ജീവന്മരണ പോരാട്ടമായി കരുതുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് …

പത്മജയ്ക്ക് ഉണ്ണിത്താന്റെ വെല്ലുവിളി; എല്ലാം തുറന്ന് പറഞ്ഞാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ലെന്ന് താക്കീത്

കാസര്‍കോട്: ലീഡര്‍ കെ. കരുണാകരന്റെ മകള്‍ അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ വെല്ലുവിളിയും താക്കീതും. താന്‍ ബിജെപിയില്‍ പോകുമെന്ന പത്മജയുടെ അഭിപ്രായത്തെ അവജ്ഞയോടെ തള്ളുന്നതായും തന്റെ അച്ഛന്‍ കെ. കരുണാകരന്‍ അല്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. മരിക്കും വരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കും. പത്മജ എന്നെ കൊണ്ടു കൂടുതല്‍ പറയിപ്പിക്കരുത്-രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല. 1973 മുതലുള്ള ചരിത്രം ഞാന്‍ വിളിച്ചു പറയും. അതൊന്നും എന്നെക്കൊണ്ട് …

വേഗതയിൽ സഞ്ചരിച്ച കാർ വൈദ്യുത തൂണിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മംഗളൂരു മുതൽ കാർക്കള വരെയുള്ള ഹൈവേയിൽ അമിതവേഗതയിൽ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിന് പരിക്ക്. മംഗളൂരു കാവൂർ സ്വദേശിനി സുമംഗല അഭ്യങ്കർ (51) ആണ് മരിച്ചത്. ഭർത്താവ് പുരുഷോത്തം അഭ്യങ്കറി (61) നെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കാർക്കളയിലെ ഒരു ഉപനയന ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇരുവരും. പുരുഷോത്തം ആണ് കാർ ഓടിച്ചിരുന്നത്. സംസ്ഥാനപാതയിലൂടെ അമിതവേഗതയിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.സംഭവത്തെക്കുറിച്ച് പടുബിദ്രി പൊലീസ് …

വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് കുഴഞ്ഞുവീണ് മരിച്ചത് 9 പേർ; വില്ലനായത് വേനൽചൂടോ ?

ഇക്കുറി വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഒൻപതു പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. വളരെ സമയം ക്യൂ നിന്ന് തളർന്നവരാണ് മരിച്ചവരിൽ ഏറെയും. കടുത്ത ചൂടും തളർച്ചയ്ക്ക് കാരണമായതായാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ചൂട് വർദ്ധിച്ച പാലക്കാട് ജില്ലയിൽ രണ്ടുപേരാണ് മരണപ്പെട്ടത്. പാലക്കാട് തേങ്കുറിശ്ശിയിൽ വോട്ടുചെയ്തു മടങ്ങുന്നതിനിടെ 32 വയസ്സുള്ള യുവാവ് കുഴഞ്ഞു വീണ് മരിച്ചത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ശബരി ആണ് മരിച്ചത്. പാലക്കാട് തേൻകുറിശ്ശി വടക്കേത്തറ എൽപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ ശബരി കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും …

ടാങ്കർ ലോറി ബൈക്കിൽ ഇടിച്ചു പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

കാസർകോട്: ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബിരുദ വിദ്യാർത്ഥി മരിച്ചു. കുമ്പള, ബംബ്രാണ, അണ്ടിത്തടുക്ക നമ്പിടി ഹൗസിലെ ഖാലിദ് – ഫമീദ ദമ്പതികളുടെ മകനായ യൂസഫ് കൈഫ് (19) ആണ് മരിച്ചത്. ഏപ്രിൽ 20 ന് രാവിലെ 8.30 ന് ഉപ്പള, കുക്കാർ ദേശീയ പാതയിലാണ് അപകടം. മംഗളൂരുവിലെ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്. ബൈക്കിൽ കോളേജിലേക്ക് പോകുന്നതിനിടയിൽ ദേശീയ പാത നിർമ്മാണത്തിനായി വെള്ളവുമായി പോവുകയായിരുന്ന ടാങ്കർ ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ യൂസഫ് …

എലിവിഷം അകത്തുചെന്നു ചികില്‍സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവതി ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു. കൊടക്കാട് കണ്ണങ്കൈ സ്വദേശിനി ശില്‍പ(25) ആണ് മരിച്ചത്. പവിത്രന്റെയും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പിശാന്തയുടെയുടെയും മകളാണ്. കഴിഞ്ഞ 21 ന് ഉച്ചയ്ക്കാണ് വീട്ടില്‍ വച്ച് എലിവിഷം കഴിച്ചത്. അവശയായി കണ്ട യുവതിയെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ചികില്‍സക്കിടെ മരണപ്പെട്ടു. ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം വൈകീട്ട് വീട്ടിലെത്തിക്കും. നവോദയ വായനശാലയില്‍ പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് സംസ്‌കാരം.

ടര്‍ബോ’ ജോസ് ലുക്കില്‍ മമ്മൂട്ടിയെത്തി; പൊതിഞ്ഞ് ആരാധകര്‍

കൊച്ചി: പതിവ് മുടക്കാതെ നടന്‍ മമ്മൂട്ടി വോട്ട് രേഖപ്പെടുത്താനെത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. എറണാകുളം, വൈറ്റില പൊന്നുരുന്നി യുപി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്താനെത്തിയത്. ടര്‍ബോ ലുക്കില്‍ സണ്‍ഗ്ലാസ് വെച്ച് മാസ് ലുക്കിലാണ് താരം എത്തിയത്. താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും തിരിച്ചിറങ്ങിയതും. മമ്മൂട്ടിയെത്തുന്നതറിഞ്ഞ് മാധ്യമപ്പട തന്നെ ബൂത്തിന് സമീപമെത്തിയിരുന്നു. വോട്ട് ചെയ്തതിന് ശേഷം താരം പ്രതികരിക്കാന്‍ താരം നിന്നെങ്കിലും ഓണ്‍ലൈന്‍ …

വനിതാ ഹോസ്റ്റലില്‍ കണ്ടെത്തിയത് 1.3 കിലോ കഞ്ചാവ്; ഐടി ഉദ്യോഗസ്ഥയും സുഹൃത്തും അറസ്റ്റില്‍

ചെന്നൈ: വനിതാ ഹോസ്റ്റലില്‍നിന്ന് 1.3 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ ഐ.ടി .ജീവനക്കാരിയും സുഹൃത്തായ ടാക്സി ഡ്രൈവറും അറസ്റ്റില്‍. ചൂളൈമേടിലെ വനിതാഹോസ്റ്റലില്‍ താമസിക്കുന്ന ഐ.ടി. എഞ്ചിനീയറും പുതുക്കോട്ട സ്വദേശിനിയുമായ ഷര്‍മിള(26), സുഹൃത്ത് സുരേഷ്(32) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഞ്ചാവ് കടത്തുകയും വില്‍പന നടത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്. മാഫിയയില്‍പെട്ട സുരേഷ് 1.3 കിലോ കഞ്ചാവ് സൂക്ഷിക്കാനായി ഷര്‍മിളയ്ക്ക് നല്‍കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥര്‍ക്ക് ശര്‍മിള കഞ്ചാവ് എത്തിച്ചിരുന്നതായി …

കാസര്‍കോട്ടും മഞ്ചേശ്വരത്തും പോളിംഗ് തണുത്ത നിലയില്‍; പയ്യന്നൂരില്‍ 48.24%

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ പോളിംഗ് മന്ദഗതിയില്‍. ഉച്ചക്ക് 1.45 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം കാസര്‍കോട് മണ്ഡലത്തില്‍ 39.89 ശതമാനം പേര്‍ മാത്രമാണ് ലോട്ട് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്താണെങ്കില്‍ 38.73 ശതമാനവും. കാഞ്ഞങ്ങാട്ട് 39.89 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇടത് ശക്തി കേന്ദ്രങ്ങളായ ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി എന്നിവിടങ്ങളില്‍ കനത്ത പോളിംഗാണ് നടക്കുന്നത്. ഉദുമയില്‍ 40.48%, തൃക്കരിപ്പൂര്‍: 43.17%. പയ്യന്നൂര്‍: 48.24%, കല്ല്യാശ്ശേരി 44.96% പേര്‍ വോട്ട് ചെയ്തു. …

യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാവും; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പ്രതിപക്ഷനേതാവിന്റെ മറുപടി

മുഖ്യമന്ത്രിയുടെ അറിവോട് കൂടിയാണ് ഇ.പി ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തിരഞ്ഞെടുപ്പിന് മുന്‍പ് തങ്ങള്‍ പറഞ്ഞ സിപിഎം -ബിജെപി അവിഹിത ബന്ധം മറനീക്കി പുറത്ത് വരുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവിന് എല്‍ഡിഎഫ് കണ്‍വീനറോട് എന്താണ് സംസാരിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാവുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. ഒരു സീറ്റും …

കാസര്‍കോട് നഗരത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് കറന്തക്കാട്ട് കുറ്റിക്കാട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മധൂര്‍ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. 55 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ടൗണ്‍ പൊലീസെത്തി അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമാകണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിക്കണമെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ എത്തിയതിന് ശേഷം മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്തുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത്‌ വോട്ടിങിനിടെ കുഴഞ്ഞു വീണ് മരിച്ചത് നാലുപേര്‍

വോട്ടെടുപ്പു ദിവസം നാലുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. തിരൂരില്‍ തിരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധീഖാണ്(63) മരിച്ചത്. കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്പര്‍ 16 ലെ എല്‍ഡിഎഫ് ബൂത്ത് ഏജന്റും കുഴഞ്ഞുവീണ് മരിച്ചു. കുറ്റിച്ചിറ സ്വദേശി അനീസ് മുഹമ്മദാ(66)ണ് മരിച്ചത്. അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അല്‍പ നേരം ഇവിടെ …

നടന്‍ മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു; സംവിധായകന്‍ ജയരാജിന്റെ സിനിമകളിലൂടെ പ്രശസ്തനായി

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ (74)അന്തരിച്ചു. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്. തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകന്‍ ജയരാജുമായുള്ള ബന്ധമാണ് സിനിമയിലേക്ക് താരത്തെ എത്തിക്കുന്നത്. കാരുണ്യം, പൈതൃകം, ദേശാടനം, അയാള്‍ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. ഏറെ പ്രശസ്തമായ കായംകുളം കൊച്ചുണ്ണി ഉള്‍പ്പടെയുള്ള സീരിയലുകളിലും അഭിനയിച്ചു. പ്രവാസകാലത്ത് അബുദബി മലയാളി അസോസിയേഷനുമായി സഹകരിച്ച് ധാരാളം നാടകങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.തിരൂര്‍ തെക്കന്‍കുറ്റൂര്‍ പരേതരായ അമ്മശ്ശം വീട്ടില്‍ …

യുവസംരംഭകന്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവസംരംഭകനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ ടൗണില്‍ അടുത്തിടെ ആരംഭിച്ച കാര്‍ വാഷിംഗ് ആന്റ് സിറാമിക്സ് കോട്ടിംഗ് സ്ഥാപന ഉടമയായ കീര്‍ത്തന്‍ (27) ആണ് മരിച്ചത്. മുള്ളേരിയ ബെള്ളൂറടുക്കയിലെ പരേതനായ ശ്രീധര-കുസുമ ദമ്പതികളുടെ മകനാണ്. ഇന്നലെ ഉച്ചയോടെ സഹോദരനായ കിരണാണ് കീര്‍ത്തനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആദൂര്‍ പൊലീസ് കേസെടുത്തു.

കാസര്‍കോട് മണ്ഡലം; ആദ്യ മണിക്കൂറില്‍ കൂടുതല്‍ പോളിംഗ് പയ്യന്നൂരില്‍, കുറവ് കാഞ്ഞങ്ങാട്ട്

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ കനത്ത പോളിംഗ്. രാവിലത്തെ ആദ്യത്തെ മൂന്നു മണിക്കൂറില്‍ 21.76 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗാണിത്. രണ്ടാം സ്ഥാനത്ത് 19.68 ശതമാനത്തോടെ കല്ല്യാശ്ശേരി മണ്ഡലമാണ്. ആദ്യ മൂന്ന് മണിക്കൂറില്‍ ഏറ്റവും കുറവ് പോളിംഗ് നടന്നത് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലാണ്. 16.65 ശതമാനം. മറ്റു മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം ഇങ്ങനെ: കാസര്‍കോട്-16.82%, ഉദുമ: 17.12%, തൃക്കരിപ്പൂര്‍: 18.16%.

കാസര്‍കോട്ട് വോട്ടിങിലും വാശി; സീറ്റ് നിലനിര്‍ത്താനും തിരിച്ച് പിടിക്കാനും

കാസര്‍കോട്: ഒരുമാസത്തിലധികം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് വീറും വാശിയും ഇന്നു രാവിലെ നടന്ന വോട്ടിങ്ങിലും തെളിഞ്ഞുനിന്നു. സംസ്ഥാന പിറവിക്ക് ശേഷം നടന്ന 16 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ 12 ലും കാസര്‍കോട് ലോക്‌സഭാ മണ്ഡലം ഇടതിനൊപ്പമായിരുന്നു. 1957 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, തുടര്‍ച്ചയായി നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ കെ ഗോപാലിനൊപ്പം കാസര്‍കോട് നിന്നു. തുടര്‍ന്ന് മൂന്നുതവണ എം രാമണ്ണറൈ കാസര്‍കോട് എംപിയായി. അതിനുശേഷം മൂന്ന് തവണ ടി ഗോവിന്ദനും 3 തവണ പി …

‘അതിരേത്’ -നോവല്‍

ഭാഗം.1 കൂക്കാനം റഹ്‌മാന്‍ ഓട് പാകിയ ആ ചെറിയ വീടിന്റെ നാലാമത്തെ വരിയിലെ ജനാല ചിലപ്പോ ഈ നേരമായിട്ടും അടഞ്ഞു കാണില്ല. ഇടക്കിടെ തുണിയുടെ കോന്തല കൊണ്ട് കണ്ണ് അമര്‍ത്തി തുടച്ച് മെലിഞ്ഞുണങ്ങിയ ആ സ്ത്രീ രൂപം ആരെയോ പ്രതീക്ഷിക്കുന്നത് പോലെ വഴിവക്കിലേക്ക് കണ്ണോടിക്കുന്നുണ്ടാകും.ഉമ്മയുടെ അഞ്ചുമക്കളിലെ ഏറ്റവും ഇളയവമായിരുന്നു ഞാന്‍. എനിക്ക് മുകളില്‍ നാല് പെങ്ങന്മാര്‍. പിറന്നുവീണത് സ്വര്‍ണക്കരണ്ടിയിലേക്കാണെന്നത് പോലെ ഞാന്‍ പിറന്നുവീണത് തന്നെ ദാരിദ്രത്തിന്റെ പടുകുഴിയിലേക്കായിരുന്നു. ഉണ്ണാനും ഉടുക്കാനുമില്ലാത്ത ബാല്യം. വീടെന്ന് പറയാന്‍ ഓടുമേഞ്ഞ ഒരു …

ഭാര്യയുടെ സ്വര്‍ണം അവര്‍ക്ക് മാത്രം; ഭര്‍ത്താവിന് എടുക്കാന്‍ അവകാശമില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാനുള്ള ധാര്‍മികമായ ബാധ്യത ഭര്‍ത്താവിന് ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. മലയാളി ദമ്പതിമാരുടെ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്.വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ ശേഷമോ വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായോ വധുവിന് നല്‍കുന്ന വസ്തുക്കള്‍ ഇതിലുള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. …