എല്‍ഡിഎഫ് ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തി നശിച്ച നിലയില്‍

കാസര്‍കോട്: എല്‍.ഡി.എഫ് ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തി നശിച്ച നിലയില്‍. കാഞ്ഞങ്ങാട്, ബല്ല കടപ്പുറത്തെ മൂസക്കുട്ടിയുടെ തട്ടുകടയാണ് ശനിയാഴ്ച പുലര്‍ച്ചെ കത്തിനശിച്ചത്.
സിപിഎം ബല്ല കടപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് മൂസക്കുട്ടി. മീനാപ്പീസ് കണ്ടത്തില്‍ ഗവ.എല്‍.പി സ്‌കൂളിലെ 138-ാം ബൂത്തിലെ എല്‍.ഡി.എഫ് ഏജന്റ് കൂടിയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.30മണിക്ക് ശേഷമായിരുന്നു കട പൂട്ടിയത്. പുലര്‍ച്ചെ കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവരാണ് കട കത്തുന്നത് കണ്ടത്. ഉടന്‍ തീയണച്ചതിനാല്‍ സമീപത്തെ കടകളിലേക്ക് തീ പടര്‍ന്നില്ല. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. വ്യക്തിവിരോധമാണോ രാഷ്ട്രീയ വിരോധമാണോ സംഭവത്തിന് പിന്നിലെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. സംഭവസ്ഥലം സിഐടിയു നേതാവ് കാറ്റാടി കുമാരന്‍ സന്ദര്‍ശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page