കാസര്‍കോട്ടേക്ക് പോവുകയായിരുന്ന ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു, 22 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വഴി കര്‍ണ്ണാടകയിലെ ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം, ആലങ്ങോട് സ്വദേശി അമല്‍ ആണ് മരിച്ചത്. മംഗളൂരുവിലേക്കുള്ള യാത്രക്കാരനായിരുന്നു ഇദ്ദേഹം. ഡ്രൈവര്‍ അബൂബക്കര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കോഴിക്കോട് മണ്ണൂരിലാണ് അപകടം. റോഡ് ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം തെറ്റിയ ബസ് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞാണ് അപകടം. ഇറക്കമുള്ള സ്ഥലത്താണ് ബസ് അപകടത്തില്‍പ്പെട്ടത്. മരണപ്പെട്ട അമലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page