ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ പോളിങ് രേഖപ്പെടുത്തിയത് 75.94%; കഴിഞ്ഞവര്‍ഷം പോളിങ് 80.57%; പോളിങ് ശതമാനത്തിലെ കുറവ് ഏത് മുന്നണിയെ ബാധിക്കും?

കാസര്‍കോട്: ലോക്‌സഭാ വോട്ടെടുപ്പ് സമാപിച്ചതോടെ കാസര്‍കോട് മണ്ഡലത്തില്‍ ഇക്കുറി 75.94 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. അതേസമയം കഴിഞ്ഞവര്‍ഷം പോളിങ് നടന്നത് 80.57% ആയിരുന്നു. നാലുശതമാനത്തിലധികം പേരുടെ വോട്ടിന്റെ കുറവാണുണ്ടായത്.
2014ല്‍ 78.41 ശതമാനവുമായിരുന്നു പോളിങ്. ആകെ 14 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 1334 പോളിങ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി ഒരുങ്ങിയത്. പത്ത് ലക്ഷത്തിലധികം പേര്‍ ഇത്തവണ കാസര്‍കോട് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. പുരുഷന്മാരാക്കാള്‍ അഞ്ചുശതമാനം സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തി. ഇടതുപക്ഷത്തിന് സ്വാധീനമുള്ള കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളില്‍ ഗണ്യമായ കുറവാണ് പോളിങ് ശതമാനത്തിലുണ്ടായത്. യു.ഡി.എഫ് സ്വാധീനമുള്ള കാസര്‍കോടും മഞ്ചേശ്വരത്തും വോട്ടിങ് ശതമാനം ഇക്കുറി കുറവായിരുന്നു. പോളിങ് ശതമാനം കുറഞ്ഞത് ഇടതുകേന്ദ്രത്തില്‍ നല്‍കുന്നത് വലിയ ആത്മവിശ്വാസമാണ്. അതേസമയം ഏഴുമണ്ഡലത്തിലും ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ പരമാവധി ചെയ്തുവെന്നാണ് നേതാക്കളുടെ അവകാശവാദം. കാസര്‍കോട്ടും മഞ്ചേശ്വരത്തും ബിജെപിയ്ക്ക് ഏറെ വോട്ടര്‍മാരുണ്ട്. പോളിങ് ശതമാനത്തിലെ കുറവ് ബിജെപിയെ ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page