ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; എപ്പോഴും വിഡിയോ കോളിൽ; ഭാര്യയുടെ കൈ വെട്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി യുവാവ്

ഭാര്യയുടെ കൈവെട്ടിയ ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍. തമിഴ് നാട് വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്. ശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ജോലി കഴിഞ്ഞു ശേഖർ വീട്ടിലെത്തിയപ്പോൾ രേവതി സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതാണ് കണ്ടത്. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പ്രകോപിതനായ യുവാവ് രേവതിയുടെ ഇടത്തു കൈ വെട്ടി. ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു രേവതി. ഉടൻ പൊലീസിൽ വിവരമറിയിക്കുകയും രേവതിയെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രേവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.
രേവതി സുഹൃത്തുക്കളുമായി വീഡിയോ കോളിലും സോഷ്യൽ മീഡിയയിലും സജീവമായതിനെ തുടർന്ന് ഇവർ തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇരുവർക്കും മൂന്ന് പെൺകുട്ടികളാണ് ഉള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞു വ്യാപാരിയെ വീട്ടിലേയ്ക്കു വിളിച്ചുവരുത്തി; പിന്നീട് കിടപ്പു മുറിയിലേയ്ക്ക് പിടിച്ചുകൊണ്ടുപോയി വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകര്‍ത്തി, കുബണൂരിലെ യുവതി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്, രണ്ടുപേര്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page