കാസര്‍കോട്ട് പോളിംഗ് ശതമാനം 76.04 ആയി ഉയര്‍ന്നു; നോട്ടയ്ക്ക് എത്ര കിട്ടും?

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വോട്ടിംഗിന്റെ അവസാന കണക്കുകള്‍ പുറത്തുവന്നു. 76.04 ശതമാനം പേര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാകുന്നു. 78.7 ശതമാനം സ്ത്രീകളാണ് വോട്ടവകാശം വിനിയോഗിച്ചത്. 73.2 ശതമാനം പുരുഷന്മാരും വോട്ടു രേഖപ്പെടുത്തി. 35.71 ശതമാനം ട്രാന്‍സ്ജെന്‍ഡര്‍മാരും വോട്ടു രേഖപ്പെടുത്തി. സ്ത്രീകളുടെ വോട്ട് പുരുഷന്മാരേക്കാളും 8.5 ശതമാനം അധികമാണ്. ഇതിന്റെ ആനുകൂല്യം ആര്‍ക്കായിരിക്കുമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ, തൊഴിലുറപ്പ് മേഖലകളില്‍ ഉള്ളവരുടെ മികച്ച പങ്കാളിത്തം അനുകൂലമാകുമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടല്‍. ഇത് കൂടി കണക്കിലെടുത്തു കൊണ്ടാണ് ഇടത് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന വിലയിരുത്തലില്‍ മുന്നണി നേതാക്കളെത്തിയത്. പുരുഷന്മാരേക്കാളും 5.5 ശതമാനം സ്ത്രീ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത് നിര്‍ണ്ണായകമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇതേ സമയം ഇത്തവണ ‘നോട്ട’ക്ക് വോട്ടു ചെയ്തവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകുമെന്ന ചര്‍ച്ചകളും സജീവമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page