തെരഞ്ഞെടുപ്പ് ദിനത്തില്‍ മഞ്ചേശ്വരത്ത് ട്രെയിനിന് നേരെ കല്ലേറ്; മംഗളൂരു സ്വദേശിനിക്ക് പരിക്ക്; പൊലീസ് പട്രോളിങ് ശക്തമാക്കി

കാസര്‍കോട്: മംഗളൂരു സെന്‍ട്രല്‍- ചെന്നൈ എക്‌സ്പ്രസ്സ് ട്രെയിനിനു നേരെ കല്ലേറ്. ട്രെയിനില്‍ യാത്രചെയ്ത പെണ്‍കുട്ടിക്ക് പരിക്കേറ്റു. മംഗളൂരു ബൈകംപാടി സ്വദേശിനി അഫ്രീനയ്ക്കാണ് പരിക്കേറ്റത്. തെരഞ്ഞെടുപ്പ് ദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ മംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറ് നടന്നത്. ട്രെയിന്‍ മഞ്ചേശ്വരം പൊസോട്ട് എത്തിയപ്പോഴാണ് സംഭവം. കുടുംബത്തോടൊപ്പം മലപ്പുറത്തേക്ക് യാത്ര ചെയ്യുന്നതിനിടയാണ് കല്ലേറില്‍ അഫ്രീനയ്ക്ക് പരിക്കേറ്റത്. വിവരമറിഞ്ഞെത്തിയ കാസര്‍കോട് റെയില്‍വേ പൊലീസ് എസ്‌ഐ സനല്‍കുമാര്‍, മംഗളൂരു ആര്‍പിഎഫ് എഎസ്‌ഐ പ്രമോദ്, അജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി. സംഭവത്തെ തുടര്‍ന്ന് കാസര്‍കോട് മുതല്‍ മംഗളൂരുവരെ പൊലീസ് പട്രോളിങ് ശക്തമാക്കാന്‍ തീരുമാനിച്ചു. അക്രമികളെ കുറിച്ച് വിവരം ലഭ്യമായിട്ടില്ല. പ്രദേശവാസികള്‍ക്ക് ഇത്തരം സംഭവങ്ങളുടെ ഗൗരവത്തെക്കുറിച്ച് പൊലീസ് സംഘം ബോധവത്കരണം നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page