കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു; നിരവധി പേർ ഇപ്പോഴും ചികിത്സയിൽ

ഭക്ഷ്യവിഷബാധയേറ്റ് ചകിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് അവശനിലയിലായ . പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. പനിയും ഛര്‍ദിയും മൂലം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ഇവര്‍ മരിച്ചത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മയോണൈസില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഉസൈബയുടെ വീട്ടിലേക്ക് ഹോട്ടലിൽ നിന്നും കുഴിമന്തി പാഴ്‌സൽ വാങ്ങിക്കഴിക്കുകയായിരുന്നു. പനി, ഛർദ്ദി, വയറിളക്കം എന്നിവയെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് ഉസൈബ പെരിഞ്ഞനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. ശാരീരിക അസ്വസ്ഥതകൾ കുറയാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും നില ഗുരുതരമായതോടെ ഇവരെ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. ഇവരുടെ ബന്ധുക്കളായ 3 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച നൂറോളം പേര്‍ ചികിത്സ തേടിയിട്ടുണ്ട്. കുഴിമന്തി, അല്‍ഫാം കഴിച്ചവര്‍ക്കായിരുന്നു ആരോഗ്യപ്രശ്‌നങ്ങള്‍. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടല്‍ പൂട്ടിച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page