കണ്ണൂർ: ചെറുകുന്നിൽ ടിപ്പർ ലോറിയും വാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. വാൻ ഡ്രൈവർ എറണാകുളം കാലടി സ്വദേശി അൻസാർ(33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ ചെറുകുന്ന് കണ്ണപുരം റോഡിൽ കൊവ്വപ്പുറം വളവിനു സമീപമാണ് അപകടം. പാർസൽ സാധങ്ങളുമായി വരികയായിരുന്ന വാനിൽ എതിർ ദിശയിൽ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. നാട്ടുകാരുടെ വിവരത്തെ തുടർന്ന് എത്തിയ കണ്ണപുരം പൊലീസ് വാനിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ചെറുകുന്ന് മിഷൻ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കണ്ണപുരം പൊലീസ് അപകട മരണത്തിന് കേസെടുത്തു. പഴയങ്ങാടി കണ്ണപുരം പാതയിൽ അപകടങ്ങൾ തുടർക്കഥയാണ്. കഴിഞ്ഞമാസം ചെറുകുന്ന് പുന്നച്ചേരിയില്‍ ഗ്യാസ് സിലിന്‍ഡര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാസര്‍കോട് സ്വദേശികളായ കാര്‍ യാത്രക്കാരാണ് മരിച്ചത്. കഴിഞ്ഞമാസം തന്നെ കണ്ണൂര്‍ ചെറുകുന്ന് പുന്നച്ചേരിയില്‍ ഗ്യാസ് സിലിന്‍ഡര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാസര്‍കോട് സ്വദേശികളായ കാര്‍ യാത്രക്കാരാണ് മരിച്ചത്. ഈ മാസം 19ന് ചെറുകുന്ന് വുഡ്ലക്സ് ഐസ്ക്രീം കമ്പനിക്ക് സമീപം ബസിന് പിറകിൽ ബൈക്ക് ഇടിച്ച് ഒരാൾ മരണപ്പെട്ടിരുന്നു.
ബൈക്ക് യാത്രക്കാരനായ ചെറുകുന്ന് ചുണ്ട സ്വദേശി
മണി (48) ആണ് മരിച്ചത്.