കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു

കാസര്‍കോട്: കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു. നെട്ടണിഗെ പഡ്ഡെമൂലെ ഹൗസിലെ പി സതീശന്‍ (34) ആണ് മരിച്ചത്. രവി എന്നയാളുടെ കിണറ്റില്‍ വീണ കോഴിയെ രക്ഷപ്പെടുത്താന്‍ ഇന്നലെ സന്ധ്യയ്ക്കാണ് സതീശന്‍ കിണറ്റില്‍ ഇറങ്ങിയത്. സതീശന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് ഇത്. കയര്‍കെട്ടി കിണറ്റിലിറങ്ങിയ സതീശന്‍ കോഴിയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. അതിനുശേഷം കിണറ്റില്‍ ഇറങ്ങാന്‍ കെട്ടിയ കയറില്‍ പിടിച്ച് തിരിച്ചു കയറുന്നതിനിടയില്‍ കയര്‍ പൊട്ടുകയായിരുന്നു. കിണറ്റില്‍ വീണ സതീശന്‍ മരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. കൂലിത്തൊഴിലാളിയാണ് സതീശന്‍.പഡ്ഡെമൂലയിലെ സുന്ദര- സീതു ദമ്പതികളുടെ മകനാണ്. ഭാര്യ ഉമാവതി. മക്കള്‍: ശരശാന്ത്, ശരണ്യ. ഇരുവരും വിദ്യാര്‍ത്ഥികളാണ്. സഹോദരങ്ങള്‍: സഞ്ജീവ, വിജയ, ഗീത. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ വിട്ടു കൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page