കണ്ണില്‍ മുളക് പൊടി വിതറി വൃദ്ധയുടെ മാല കവര്‍ന്നു; അക്രമം നടത്തിയത് പര്‍ദ്ദയിട്ടെത്തിയ ആള്‍

തിരുവനന്തപുരം: പര്‍ദ്ദയിട്ടെത്തിയ മോഷ്ടാവ് വൃദ്ധയുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് താലിയും മാലയുടെ ഒരു ഭാഗവുമായി കടന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വര്‍ക്കലയിലാണ് സംഭവം. 60 വയസ്സുള്ള ഓമനയാണ് അക്രമത്തിന് ഇരയായത്. വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പോവുകയായിരുന്നു ഓമന. ഇതിനിടയിലാണ് പര്‍ദ്ദയിട്ടെത്തിയ മോഷ്ടാവ് ഓമനയുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞത്. വീടിന്റെ മുന്‍ ഭാഗത്തെ വാതിലിലെ കൊളുത്ത് പുറത്ത് നിന്ന് മോഷ്ടാവ് ഇടുകയും ചെയ്തു. കണ്ണില്‍ മുളക് പൊടി വീണതോടെ ഓമന നിലവിളിച്ചുവെങ്കിലും വീട്ടിനകത്തുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ഓമനയും മോഷ്ടാവും തമ്മില്‍ മല്‍പ്പിടുത്തം ഉണ്ടായി. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ താലിയും മാലയുടെ ഒരു ഭാഗവുമായാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page