വനിതാ ഡോക്ടര്‍ വീട്ടില്‍ മരിച്ച നിലയില്‍

മലപ്പുറം: ഹോമിയോ ഡോക്ടറായ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട്, പള്ളിക്കുന്ന്, ചേരിങ്ങല്‍ വീട്ടില്‍ റംലത്ത് (39)ആണ് മരിച്ചത്. പേവിഷബാധയാണോ മരണകാരണമെന്ന് സംശയിക്കുന്നു. രണ്ട് മാസം മുമ്പ് വളര്‍ത്തുനായയില്‍ നിന്ന് ഡോക്ടര്‍ക്ക് ശരീരത്തില്‍ പോറലേറ്റതായി സംശയിക്കുന്നു. എന്നാല്‍ അത് അത്ര കാര്യമാക്കിയില്ല. ഒരാഴ്ചയായി ശാരീരിക അവശത അനുഭവപ്പെട്ടു തുടങ്ങി. അവശത കൂടിയതോടെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി, പിന്നീട് അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. നില ഗുരുതരമായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഞായറാഴ്ച രാത്രി ഡോക്ടര്‍ ഭര്‍ത്താവിനൊപ്പം വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ചയാണ് മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page