പൂരക്കളി പണിക്കര്‍ പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: പ്രഭാതസവാരിക്കിടെ പൂരക്കളി പണിക്കര്‍ കുഴഞ്ഞുവീണ് മരിച്ചു. എടാട്ടുമ്മല്‍ സ്വദേശി ടി ദാമോദരന്‍ പണിക്കര്‍ (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കൊയോങ്കര പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരും ഹൊസ്ദുര്‍ഗ് കോടതിയിലെ മുന്‍ ജീവനക്കാരനുമായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രഭാത സവാരിക്കിടയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍ നടന്നെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തിര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തേ ഹൃദ്രോഗത്തിന് ചികിത്സ നടത്തിയിരുന്നു. എടാട്ടുമ്മല്‍ സുഭാഷ് ക്ലബ് പ്രസിഡണ്ടായിരുന്നു.
പരേതരായ പൊക്കന്‍ – ചിരി ദമ്പതികളുടെ മകനാണ്. ഭാര്യ സുശീല കുഞ്ഞിമംഗലം. മക്കള്‍: അശ്വതി, ആതിര, രേവതി.
മരുമക്കള്‍: അമിത്ത് ആക്കോട്ട്, ഷാജു നീലേശ്വരം (വ്യാപാരി), ധനേഷ് (കുവൈറ്റ്). സഹോദരങ്ങള്‍: ഭരതന്‍, ശാരദ, ജാനകി, നാരായണി, കാര്‍ത്യായനി, പരേതരായ കണ്ണന്‍, തമ്പായി. വൈകിട്ട് എടാട്ടുമ്മല്‍ സുഭാഷ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page