വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കടമ്പഴിപ്പുറം അഴിയന്നൂര്‍ സ്വദേശികളായ പിവി കുഞ്ഞിലക്ഷ്മി (38), ദീപേഷ് (38) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇരുവരെയും സ്വകാര്യ വ്യക്തിയുടെ കവുങ്ങിന്‍ തോട്ടത്തിലുള്ള ഷെഡ്ഡിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളാണ് ഇരുവരും. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. മറ്റു ദുരൂഹതകള്‍ ഒന്നും ഇല്ലെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു