ഹിമാലയ യാത്രക്കിടയില്‍ മലയാളി സൂര്യാഘാതമേറ്റു മരിച്ചു. എറണാകുളം, പെരുമ്പാവൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ (58)ആണ് അലഹാബാദില്‍ മരിച്ചത്. മുന്‍ കപ്പല്‍ ജീവനക്കാരനാണ്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ക്ഷേത്രങ്ങളിലും മറ്റും ജോലി ചെയ്തു വരികയായിരുന്നു. മാസങ്ങളായി തീര്‍ത്ഥാടക സംഘത്തിന് ഒപ്പമായിരുന്നു. അലഹാബാദില്‍ നിന്നു ഹിമാലയന്‍ യാത്ര പുനരാരംഭിക്കാനിരിക്കവെയാണ് സൂര്യാഘാതമേറ്റ് മരണം സംഭവിച്ചത്. അലഹാബാദ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിക്കും.