കാസർകോട്ടെ മുൻ ആർ.ഡി.ഒ ഇ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

കാസർകോട്: റിട്ട. ആർ ഡി ഒ വിദ്യാനഗർ സ്വദേശി ചിന്മയ കോളനി ശിവദത്തിലെ ഇ ചന്ദ്രശേഖരൻ നായർ(79) അന്തരിച്ചു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തിയതായിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്. കാസർകോട് ആർ ഡി ഓ ആയാണ് വിരമിച്ചത്. 32 വർഷക്കാലം റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. റെഡ് ക്രോസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്, ഉപഭോക്തൃ സമിതി ജില്ലാ വൈസ് പ്രസിഡണ്ട്, റസിഡൻസ് അസോസിയേഷൻ സ്ഥാപക പ്രസിഡണ്ട്, പീപ്പിൾസ് ഫോറം വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ നേരത്തെ പ്രവർത്തിച്ചിരുന്നു. കാരവൽ ദിനപത്രത്തിനു വേണ്ടി ഏറെക്കാലം ഭഗവത്ഗീതയെ കുറിച്ച് ലേഖനങ്ങൾ എഴുതിയിരുന്നു.ഭാര്യ: കെ പി ലക്ഷ്മി (ബേപ്പ്). മക്കൾ: കെ പി ആശ(അധ്യാപിക, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട് ), കെ പി അംബിക(നാസിക്). മരുമക്കൾ: ക്യാപ്റ്റൻ നെട്ടൂർ ദാമോദരൻ (ബാര ), നാരായണൻ നായർ കരിച്ചേരി(റെയിൽവേ, നാസിക് ). സഹോദരങ്ങൾ: എൻ രാധാകൃഷ്ണൻ നായർ (റിട്ട. താഹസിൽദാർ), അനന്തൻ (റിട്ട. എസ് ഐ ), പ്രസന്നൻ(വ്യവസായം ), അഅനിൽകുമാർ (ചെങ്കള കോ ഓപ്പറേറ്റീവ് ബാങ്ക് ), ഇന്ദിര (നീലേശ്വരം ), ലക്ഷ്മി (കാനത്തൂർ), ശർമിള (കരിച്ചേരി )

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page