കാഞ്ഞങ്ങാട്ടെ പീഡനം; മോഷ്ടിച്ച കമ്മല്‍ കണ്ടെത്തി; പ്രതിയെ കൂത്തുപറമ്പിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിഎ സലീമിനെ കൂത്തുപറമ്പിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുത്തു. മോഷ്ടിച്ച സ്വര്‍ണം ജ്വല്ലറില്‍ കണ്ടെത്തി. ജ്വല്ലറി ഉടമ സലീമിനെ തിരിച്ചറിഞ്ഞതായാണ് സൂചന. വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രതിയെ കൂത്തുപറമ്പിലെത്തിച്ചത്. ഈ ജ്വല്ലറിയിലാണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന സ്വര്‍ണ കമ്മല്‍ ഇയാള്‍ വിറ്റതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മോഷണത്തിന് ശേഷം കൂത്തുപറമ്പിലെ സഹോദരിയുടെ വീട്ടിലെത്തിയ ശേഷം സഹോദരിയുടെ സഹായത്തോടെയാണ് കമ്മല്‍ വില്‍പന നടത്തിയത്. 6000 രൂപയ്ക്കാണ് കമ്മല്‍ വിറ്റതെന്ന് പറയുന്നു. ബുധനാഴ്ചയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി അഞ്ചുദിവസം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page