സിസിടിവി ക്യാമറകളില്‍ കറുത്ത പെയിന്റ് അടിച്ച് മറച്ചു; ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മൂന്നു എടിഎമ്മുകളിലെ പണം കൊള്ളയടിച്ചു; തൃശൂരില്‍ നഷ്ടമായത് 65 ലക്ഷമെന്ന് പ്രഥമിക വിവരം
തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎം കവര്‍ച്ച. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. കാറിലെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത് പണം കവരുകയായിരുന്നു. അറുപത്തഞ്ച് ലക്ഷത്തോളം രൂപ നഷ്ടമായതായാണ് പ്രാഥമിക നിഗമനം. സിസിടിവി ക്യാമറകളില്‍ കറുത്ത പെയിന്റ് അടിച്ച് മറച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. വെളുത്ത കാറിലെത്തിയ നാലംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. എത്തിയത് പ്രഫഷനല്‍ മോഷ്ടാക്കളാണെന്നാണു വിവരം. മുഖംമൂടി ധരിച്ച സംഘം ക്യാമറകള്‍ …