മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടിയുടെ നിര്‍ദേശം ലംഘിച്ചാണ് പിവി അന്‍വര്‍ തുറന്നടിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്താനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കുണ്ടോയെന്ന് അന്‍വര്‍ വെല്ലുവിളിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കള്ളക്കടത്തുകാരില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണ്തതില്‍ പകുതിയും അജിത്ത് കുമാറും പി ശശിയും ചേര്‍ന്ന് കൊള്ളയടിച്ചിട്ടുണ്ടെന്ന് അന്‍വര്‍ ആവര്‍ത്തിച്ച് ആരോപിച്ചു. തന്റെ അഭ്യര്‍ത്ഥനയില്‍ പാര്‍ടി പറഞ്ഞത് ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമെന്നാണ് എന്നാല്‍, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്. പാര്‍ട്ടി എന്നില്‍ നിന്ന് സത്യസന്ധമായി നടക്കുമെന്ന ഉറപ്പ് പാടെ ലംഘിക്കപ്പെട്ടു. തന്റെ പ്രതീക്ഷ മുഴുവന്‍ പാര്‍ട്ടിയിലായിരുന്നു. എട്ടു വര്‍ഷമായല്ല താന്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തന്നെ കള്ളകടത്തകാരുടെ ആളായി ചിത്രീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന കടന്നുപോയെന്നും അത് തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കിയെന്നും അന്‍വര്‍ പറഞ്ഞു. താന്‍ കള്ളക്കടത്തുകാര്‍ക്ക് പിന്നാലെ നടക്കുന്ന ആളാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് തെളിയിക്കാന്‍ അന്‍വര്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ കള്ളക്കടത്ത് കേസുകളില്‍ പകുതി സ്വര്‍ണം എഡിജിപി അജിത് കുമാറും പി ശശിയും ചേര്‍ന്ന് പിടിച്ചുപറിച്ചിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ കഴിയുമോയെന്ന് അന്‍വര്‍ ചോദിച്ചു.
അജിത്ത് കുമാര്‍ പറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം നടത്തിയത്. അതേസമയം മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല. പൊലീസ് തന്റെ പിന്നാലെയുണ്ട്. ഇന്ന് വാര്‍ത്താസമ്മേളനം നടത്താന്‍ കഴിയുമെന്ന് പോലും വിചാരിച്ചതല്ലെന്നും ഇന്ന് പുലര്‍ച്ചെ രണ്ടു മണിവരെ ഉറങ്ങിയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ടിയുടെ സാധാരണ പ്രവര്‍ത്തകരുടെ മനസിലിരിപ്പാണ് താന്‍ തുറന്നു പറയുന്നത്. പാവപ്പെട്ട പാര്‍ടിപ്രവര്‍ത്തകര്‍ക്കൊപ്പമാണ് താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. ഇപ്പോഴുണ്ടായിട്ടുള്ള എല്ലാ വിവാദങ്ങള്‍ക്കും ഉത്തരവാദി മുഖമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണെന്ന് അന്‍വര്‍ ആവര്‍ത്തിച്ചു. താന്‍ ഉയര്‍ത്തിയ കാര്യങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കാന്‍ ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.