യുവതിയെ കൊന്നു മൃതദേഹം 30 കഷണങ്ങൾ ആക്കി  ഫ്രിഡ്ജിൽ സൂക്ഷിച്ച  സംഭവം, പ്രതി ഒഡീഷയിൽ ആത്മഹത്യ ചെയ്ത നിലയിൽ

ബംഗളൂരു:യുവതിയെ കൊന്നു മൃതദേഹം 30 കഷണങ്ങളാക്കിഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് രാജ്യത്ത് എല്ലായിടത്തും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒഡീഷയില്‍ ഒരു മരത്തില്‍ കെട്ടി തൂങ്ങിയ നിലയില്‍ മുക്തി രഞ്ജന്‍ റോയിയെ കണ്ടെത്തിയത്. പ്രതി മുക്തി രഞ്ജന്‍ റോയി ഒഡീഷയില്‍ ഉണ്ടെന്നറിഞ്ഞ് കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയതായിരുന്നു പൊലീസ്. മഹാലക്ഷ്മിയുടെ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന റോയിയെ ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ശ്മശാനത്തിന് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.സെപ്തംബര്‍ 21 നാണ് ബംഗളൂരുവിലെ വൈലിക്കാവലില്‍ …

ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് ദാരുണമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു

ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് ദാരുണമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. കോഴിക്കോട് താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബിന്റെയും ജസ്നയുടെയും മകൻ അസ്‌ലൻ അബ്ദുള്ളയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. തുടുർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിൽ കഴിയവേ ഇന്നാണ് മരണം.

കാലിയ കൊലപാതകം; നാലുപ്രതികളെ വെറുതെ വിട്ടു

മംഗളൂരു: അധോലോക ഗാങ്ങുകളുടെ പകയെ തുടര്‍ന്ന് രണ്ടു കൊലക്കേസടക്കം 30 കേസുകളിലെ പ്രതിയായിരുന്ന ഉപ്പള മണിമുണ്ടയിലെ കാലിയ റഫീഖിനെ(45) വെട്ടിയും വെടിവച്ചും കൊലപ്പെടുത്തിയ കേസിലെ നാലുപ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഉപ്പള സ്വദേശി നൂറലി, രണ്ടാം പ്രതി യൂസഫ്, അഞ്ചാംപ്രതി രാജപുരത്തെ റഷീദ്, ആറാംപ്രതി കാസര്‍കോട് സ്വദേശി നജീബ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് മംഗളൂരു ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. ഒന്‍പതു പ്രതികളുള്ള കേസിലെ മറ്റു പ്രതികളെ പിടികൂടാനുണ്ട്. 2017 ഫെബ്രുവരി …

മാവേലി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ഓരോ എസി ത്രീ ടയര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു

പാലക്കാട്: യാത്രക്കാരുടെ തിരക്കുകള്‍ പരിഗണിച്ച് 16603, 16604 നമ്പര്‍ മാവേലി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ഓരോ ത്രീ ടയര്‍ എസി കോച്ചുകള്‍ കൂടി അനുവദിച്ചു. മംഗളൂരു- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ട്രെയിന്‍ നവംബര്‍ രണ്ടുവരെയും തിരുവനന്തപുരം -മംഗളൂരു മാവേലി എക്‌സ്പ്രസില്‍ നവംബര്‍ മൂന്നുവരെയുമാണ് അഡീഷ്ണല്‍ കോച്ച് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളതെന്ന് സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ അറിയിച്ചു.

പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ ടെക്‌സാസില്‍ നടപ്പാക്കി

പി പി ചെറിയാന്‍ ഹണ്ട്സ്വില്ലെ(ടെക്സസ്): 16 വര്‍ഷം മുമ്പ് തന്റെ മൂന്നുമാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് ട്രാവിസ് മുള്ളിസിനെ (38) ചൊവ്വാഴ്ച വൈകിട്ടു മാരകമായ കുത്തിവയ്പിലൂടെ വധിച്ചു.ട്രാവിസ് മുള്ളിസിന്റെ മരണം ചൊവാഴ്ച രാത്രി 7.01നു സ്ഥിരീകരിച്ചു. ബ്രസോറിയ കൗണ്ടിയില്‍ 16 വര്‍ഷം മുമ്പ് താമസിച്ചിരുന്ന 21 വയസ്സുള്ള മുള്ളിസ് തന്റെ കാമുകിയുമായി വഴക്കിട്ട ശേഷം മകനുമായി കാറില്‍ അടുത്തുള്ള ഗാല്‍വെസ്റ്റണിലേക്ക് പോകുകയും അവിടെ വച്ച് മകനെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. അനിയന്ത്രിതമായി കരഞ്ഞ കുഞ്ഞിനെ മുള്ളിസ് …

ഷിരൂരില്‍ അര്‍ജുന്റെ ലോറി കണ്ടെത്തി; ലോറിയുടെ കാബിനുള്ളില്‍ മൃതദേഹം, വിദഗ്ദ്ധ പരിശോധനക്ക് അയക്കും

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറിഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനുള്ളില്‍ മൃതദേഹം കണ്ടെത്തി. ക്യാബിനില്‍ എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷം കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗം പുറത്തെടുത്തു. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയില്‍ കിടന്നതിനാല്‍ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. മൃതദേഹ ഭാഗം വിദഗ്ദ്ധ പരിശോധനക്ക് അയക്കും. മണ്ണിടിച്ചിലില്‍ കാണാതായ ലോറി 71-ാം ദിവസമാണ് കണ്ടെത്തിയത്.അര്‍ജുന്റെ ലോറി തന്നെയാണെന്ന് മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ ഡ്രഡ്ജര്‍ ഉപയോഗിച്ചു നടത്തിയ തെരച്ചിലില്‍ ലോറിയുടെ …

ദേശീയപാതയിലെ കാര്യങ്കോട് പുതിയ പാലത്തില്‍ ഇന്നോവ കാറുകള്‍ കൂട്ടിയിടിച്ചു

കാസര്‍കോട്: ദേശീയപാതയിലെ കാര്യങ്കോട് പാലത്തില്‍ ഇന്നോവ കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി.ആര്‍ക്കും പരിക്കില്ല. കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ സഞ്ചരിച്ചിരുന്ന കാറും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇരു കാറുകള്‍ക്കും കാര്യമായ കേടുപാടുകള്‍ ഉണ്ടായെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഹൈവേ പൊലീസ് സ്ഥലത്തെത്തി. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.

കുളത്തില്‍ നീന്തുന്നതിനിടെ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

സ്‌കൂള്‍ വിട്ടശേഷം കുളത്തില്‍ നീന്താന്‍ ഇറങ്ങിയ രണ്ടുവിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കര്‍ണാടക ബൈന്ദൂര്‍ ലേഔട്ടില്‍ താമസിക്കുന്ന കൃഷ്ണയുടെ മകന്‍ നാഗേന്ദ്ര (13), റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന ഷാനു ഷാലിയന്റെ മകന്‍ മുഹമ്മദ് ഷഫാന്‍ (13) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.ബൈന്ദൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥികളാണ് ഇരുവരും. ചൊവ്വാഴ്ച ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് ഭക്ഷണത്തിനായി വീട്ടിലേക്ക് പോയിരുന്നു. ഇരുവരും പിന്നീട് നീന്താനായി കുളക്കടവില്‍ എത്തി. ഒരാള്‍ക്ക് നന്നായി നീന്താന്‍ അറിയില്ലായിരുന്നു. രണ്ടുപേരും ആവേശത്തോടെ നീന്തുന്നതിനിടെ …

1998 ല്‍ മിസോറിയയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കി

–പി പി ചെറിയാന്‍ ബോണ്‍ ടെറെമിസോറി: വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ 43 തവണ തുടര്‍ച്ചയായി കുത്തി കൊലപ്പെടുത്തിയ മിസോറി പൗരന്‍ വില്യംസിന്റെ വധശിക്ഷ നടപ്പാക്കി. പരോളിന്റെ സാധ്യതയില്ലാതെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റണമെന്ന് കൊല്ലപ്പെട്ട ലിഷ ഗെയ്ലിന്റെ കുടുംബവും പ്രോസിക്യൂട്ടറും ആവശ്യപ്പെട്ടെങ്കിലും കോടതി അത് അവഗണിച്ചതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കിയത്. 1998 ഓഗസ്റ്റ് 11 ന് ഗെയിലിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ വില്യംസ് വലിയ കശാപ്പ് കത്തി കൊണ്ട് 43 തവണ ഗെയിലിനെ തുടര്‍ച്ചയായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.1998-ല്‍ തന്റെ …

നടിയെ പീഡിപ്പിച്ച കേസ്; നടന്‍ ഇടവേള ബാബു അറസ്റ്റില്‍

നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റുചെയ്തു.കേസില്‍ ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ജാമ്യത്തില്‍ വിടും.ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയും മറ്റൊരു നടിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പായ കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് പൂങ്കുഴലിയുടെ നേത്യത്വത്തിലുള്ള സംഘം നടനെ രാവിലെ ചോദ്യം ചെയ്തിരുന്നു. ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്. നടനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കും. ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. …

ട്രെയിനില്‍ കടത്തുകയായിരുന്ന 5815 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ റെയില്‍വേ പൊലീസ് പിടികൂടി; യുപി സ്വദേശിയായ 19 കാരന്‍ പിടിയില്‍

കാസര്‍കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 5815 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുപി സ്വദേശിയായ 19 കാരന്‍ പിടിയിലായി. ഉത്തര്‍പ്രദേശ് അസംഗഡ് ജോല്‍സാഹപൂര്‍ സ്വദേശി ശൈലേഷ് സോങ്കാറി(19)നെയാണ് റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ രജികുമാറും സംഘവും പിടികൂടിയത്.ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. മംഗളൂരുവില്‍ നിന്നുള്ള ഏറനാട് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായിരുന്നു സോങ്കാര്‍. കോഴിക്കോട് ഫറൂഖില്‍ വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്നു പുകയില ഉല്‍പന്നങ്ങളെന്ന് പൊലീസ് പറഞ്ഞു. പരിശോധനയില്‍ സബ് ഇന്‍സ്‌പെക്ടര്‍ എംവി പ്രകാശന്‍, എഎസ്‌ഐ വേണുഗോപാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ …

എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിറക്കി. ഡിജിപിക്കാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പ്രതിപക്ഷത്തിന് പുറമെ മുന്നണിയില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. എഡിജിപി എംആര്‍ അജിത് കുമാര്‍ രണ്ട് പ്രമുഖ ആര്‍എസ്എസ് നേതാക്കളുമായിട്ടാണ് കൂടിക്കാഴ്ച്ച നടത്തിയത്. എം വിന്‍സെന്റ് നല്‍കിയ പരാതിയും സര്‍ക്കാര്‍ ഡിജിപിക്ക് കൈമാറി. കൂടിക്കാഴ്ച നടത്തിയ എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് …

ഫ്‌ളാറ്റിലെ പാചകവാതക സിലിണ്ടറില്‍ ചോര്‍ച്ച; ഫയര്‍ഫോഴ്‌സിന്റെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

കാസര്‍കോട്: ഉപ്പളയിലെ ഫ്‌ളാറ്റില്‍ പാചക വാതക സിലിണ്ടറില്‍ ചോര്‍ച്ച. ഗ്യാസ് ചോര്‍ച്ച അനുഭവപ്പെട്ട സിലിണ്ടര്‍ ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് എടുത്തുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഗ്യാസ് തുറന്നുവിട്ടു. മണ്ണങ്കുഴി സ്‌റ്റേഡിയത്തിനടുത്തെ ഫ്‌ളാറ്റില്‍ ചൊവ്വാഴ്ച രാത്രിയിലാണ് ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ച അനുഭവപ്പെട്ടത്. ഫ്‌ളാറ്റിലെ നജുമുന്നീസയുടെ വീട്ടില്‍ പാചക വാതകത്തിന്റെ ഗന്ധം പ്രകടമായതോടെ അവര്‍ താമസ സ്ഥലത്തിന് പുറത്തുവച്ച ശേഷം ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് മാറ്റിയ ശേഷം ഗ്യാസ് തുറന്നുവിടുകയായിരുന്നുവെന്ന് പറയുന്നു. ഉണ്ടാകാമായിരുന്ന വന്‍ ദുരന്തം ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ …

തമിഴ് നാട്ടില്‍ ടൂറിസ്റ്റ് മിനിബസ് മരത്തിലിടിച്ച് ആറുമരണം; അപകടത്തില്‍പെട്ടത് തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങിയ സംഘം

തമിഴ്നാട്ടിലെ കള്ളികുറിച്ചി ഉളുന്ദൂര്‍പേട്ടയില്‍ നിയന്ത്രണം വിട്ട മിനി ബസ് വഴിയോരത്തെ മരത്തിലിടിച്ച് ആറു പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം.തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്. റാണിപ്പേട്ട് ജില്ലയിലെ അരാണിക്ക് സമീപം മമ്പാക്കം വാസൈപന്തലില്‍ നിന്നുള്ള 20 പേരാണ് മിനി ബസില്‍ ഉണ്ടായിരുന്നത്. മേട്ടൂര്‍ ചെന്നൈ ത്രിച്ചി ജിഎസ്ടി റോഡിന് സമീപം ഉളുന്ദൂര്‍പ്പേട്ടയിലെത്തിയപ്പോഴാണ് മിനിബസ് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സംഭവസ്ഥലത്ത് തന്നെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. …

സോഷ്യല്‍ മീഡിയയിലെ പ്രണയം; കാമുകനെ തേടി വീടു വിട്ടിറങ്ങിയ ചീമേനിയിലെ 17കാരി പിടിയില്‍

കാസര്‍കോട്: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട കാമുകനെ തേടിയിറങ്ങിയ പതിനേഴുകാരിയെ ഷൊര്‍ണൂരില്‍ റെയില്‍വെ പൊലീസ് പിടികൂടി. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 17കാരിയാണ് പിടിയിലായത്. വിവരമറിഞ്ഞ് ചീമേനി പൊലീസ് ഷൊര്‍ണൂരിലേക്കു പോയിട്ടുണ്ട്. പാലക്കാട്ട് സ്വദേശിയായ കാമുകനെ തേടി കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത്. ഇതു സംബന്ധിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കൈമാറിയ വിവരത്തെത്തുടര്‍ന്നാണ് പെണ്‍കുട്ടി ഷൊര്‍ണൂരില്‍ പിടിയിലായത്.

പ്രണയനൈരാശ്യം; വിഷം കഴിച്ച് ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ പോയ കാസര്‍കോട്ടെ മജിസ്‌ട്രേറ്റിനോട് അനാദരവ്, രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

കാസര്‍കോട്: ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ പോയ മജിസ്‌ട്രേറ്റിനോട് അനാദരവ് കാട്ടിയതായി പരാതി. സുള്ള്യ ഗവ. ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെ സുള്ള്യ പൊലീസ് കേസെടുത്തു. സെപ്തംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. ദേലംപാടി സ്വദേശിനിയായ 29കാരിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. യുവതി സുള്ള്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് വിവരം മജിസ്‌ട്രേറ്റിനെ അറിയിച്ചു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയതായിരുന്നു. അവശനിലയില്‍ കഴിയുന്ന യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ എത്തിയതാണെന്നു മജിസ്‌ട്രേറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരെ അറിയിച്ചു. മൊഴിയെടുക്കുന്നതിനുള്ള സൗകര്യം …

വിദ്യാനഗറിലെ സ്വകാര്യ ഫ്‌ളാറ്റ് സമുച്ചയത്തിലെ ബേസ്‌മെന്റില്‍ തീപിടുത്തം; ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

കാസര്‍കോട്: വിദ്യാനഗറിലെ ഓഷ്യാനസ് ഫ്‌ളാറ്റ് സമുച്ചയത്തിലെ ബേസ്‌മെന്റിലെ ഇലക്ട്രിക് പാനല്‍ ബോര്‍ഡില്‍ തീപിടിത്തം. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് തീയും പുകയും ഉയരുന്നത് സെക്യൂരിറ്റി ജീവനക്കാര്‍ കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ എംകെ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സ് എത്തി ഷോര്‍ട്ട് സര്‍ക്യൂട്ട് ഭാഗത്ത് എക്സ്റ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച് തീയണച്ചു. വിവരമറിയിക്കാന്‍ സമയം വൈകിയിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിച്ചേനെയെന്ന് അഗ്നിശമന …

യുവതിയെ അടിച്ചു കൊന്ന് മൃതദേഹം 29 കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ തള്ളിയ കേസ്; ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്; സഹായിക്ക് ആറുമാസം തടവ്

മംഗ്‌ളൂരു: ചിട്ടിപ്പണം അടക്കാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചുപോയ യുവതിയെ അടിച്ചു കൊന്ന് മൃതദേഹം 29 കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ തള്ളിയ കേസില്‍ ദമ്പതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മംഗ്‌ളൂരു, വെലന്‍സിയാര്‍, സൂട്ടര്‍പേട്ടയിലെ ജോണസ് സാംസണ്‍ (40), ഭാര്യ വിക്ടീരിയ (47) എന്നിവരെയാണ് മംഗ്‌ളൂരു ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എച്ച്.എസ് മല്ലികാര്‍ജ്ജുന്‍ സ്വാമി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഇവരുടെ സഹായി ആയിരുന്ന രാജു (34) എന്നയാളെ ആറുമാസത്തെ സാധാരണ തടവിനും ശിക്ഷിച്ചു.2019 മെയ് 11ന് ആണ് കേസിനാസ്പദമായ സംഭവം. …