പിപി ചെറിയാന്‍
ക്ലെബേണ്‍: നോര്‍ത്ത് ടെക്സാസിലെ വീട്ടില്‍ വച്ച് അമ്മായിയപ്പനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ നോര്‍ത്ത് ടെക്സാസ് സ്വദേശിനിയായ യുവതിയെ ചൊവ്വാഴ്ച ക്ലെബേണില്‍ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മിറാക്കിള്‍ ലെയ്നിലെ 700 ബ്ലോക്കിലെ ഒരു വീട്ടില്‍ ബഹളം നടക്കുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്നു ക്ലെബേണ്‍ പൊലീസും അഗ്‌നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തു എത്തുകയും അപ്പോള്‍ ഒരു പുരുഷനെ മാരകമായി കുത്തിപ്പരിക്കേല്‍പിച്ചുകൊണ്ടിരുന്ന ജെന്നിഫര്‍ ലിന്‍ ബ്രാബിനെ(41) കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്നു പൊലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊല്ലപ്പെട്ട 76 കാരനായ റോബര്‍ട്ട് ബ്രാബിന് ഗുരുതരമായി കുത്തേറ്റിരുന്നു. അദ്ദേഹത്തെ ടെക്‌സസ് ഹെല്‍ത്ത് ക്ലെബര്‍ണ്‍ ഹോസ്പിറ്റലില്‍ ഉടന്‍ എത്തിച്ചെങ്കിലും മരിച്ചു. ജെന്നിഫര്‍ ബ്രാബിന്‍ ജോണ്‍സണെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അവര്‍ കൗണ്ടിലോ എന്‍ഫോഴ്സ്മെന്റ് സെന്ററില്‍ ജയിലിലാണെന്നും കൊലപാതകക്കുറ്റം നേരിടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.