കാസര്‍കോട്: കാഞ്ഞങ്ങാട് തീയ്യറ്റര്‍ ഗ്രൂപ്പ് കാഞ്ഞങ്ങാട് എര്‍പ്പെടുത്തിയ മൂന്നാമത് രസിക ശിരോമണി കോമന്‍ നായര്‍ നാടകപ്രതിഭാ പുരസ്‌കാരം പ്രമുഖ നാടകപ്രവര്‍ത്തക നിലമ്പൂര്‍ ആയിഷ്‌ക്ക്. പുരുഷന്‍ സ്ത്രീവേഷം കെട്ടി നാടകത്തില്‍ അഭിനയിച്ച കാലത്ത് 1952ല്‍ ആദ്യമായി അരങ്ങത്ത് വേഷമിട്ട നിലമ്പൂര്‍ ആയിഷ മലയാള നാടകവേദിക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 15001 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപ കല്‍പന ചെയ്ത ശില്‍പവും പ്രശംസാ പത്രവുമടങ്ങിയാണ് അവാര്‍ഡ്. ഒക്ടോബര്‍ 13 ന് വൈകിട്ട് 6 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അവാര്‍ഡ് സമ്മാനിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മുഖ്യാതിഥിയാവും. വാര്‍ത്താസമ്മേളനത്തില്‍ തീയ്യറ്റര്‍ ഗ്രൂപ്പ് രക്ഷാധികാരി ഡോ.സി ബാലന്‍, ചെയര്‍മാന്‍ എന്‍ മണിരാജ്, സെക്രട്ടറി വിനീഷ് ബാബു, ജൂറി അംഗം ഉദയന്‍ കുണ്ടംകുഴി, കോമന്‍നായരുടെ മകന്‍ സി കെ നാരായണന്‍, മുന്‍ ചെയര്‍മാന്‍ സി നാരായണന്‍, ചന്ദ്രന്‍ കരുവാക്കോട് എന്നിവര്‍ പങ്കെടുത്തു