കാസർകോട്: കാണാതായ പ്ലസ് ടു വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേഡകം കാമലം സ്വദേശിനി അശ്വതി(17) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള കിണറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കുണ്ടംകുഴി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിനി വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുക യായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മൃതദേഹം വീടിനടുത്തുള്ള ആൾ താമസം ഇല്ലാത്ത വീട്ടിലെ കിണറിൽ കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. ബേഡകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബേഡകം കാമലത്തെ എം ബാലകൃഷ്ണന്റെയും സതിയുടെയും മകളാണ്. സഹോദരൻ: അഭിജിത്.