പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒന്‍പതാംക്ലാസുകാരന്‍ കാറിടിച്ച് മരിച്ചു.
മൂഡബിദ്രി പടുമര്‍നാട് അച്ചരക്കാട്ടെ സ്വദേശി രവിയുടെ മകന്‍ ആദിത്യ(13)യാണ് മരിച്ചത്. മൂഡബിദ്രി ജെയിന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് ആദിത്യ കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് പോവുകയായിരുന്നു. ബന്നഡ്കയില്‍ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാര്‍ വിദ്യാര്‍ഥിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആദിത്യ റോഡരികിലെ ഓടയിലേക്കാണ് തെറിച്ചുവീണത്. കാറിലുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂഡബിദ്രി പൊലീസ് സംഭവസ്ഥലത്തെത്തി.