യുവ ഡോക്ടർ താമസ സ്ഥലത്ത് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സര്‍ജറി വിഭാഗം പി.ജി വിദ്യാര്‍ഥിനി ഡോ.ഷഹാനയെയാണ് ഇന്നലെ രാത്രി ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. വെഞ്ഞാറമൂട് സ്വദേശിനിയാണ്. ഒപ്പം പഠിക്കുന്ന പി.ജി വിദ്യാര്‍ഥികളാണ് ഷഹാനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ ഷഹാനയുടെ മുറിയില്‍ നിന്ന് കുറിപ്പ് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

വിദ്യാർത്ഥിനികളോട് ലൈംഗിക അതിക്രമം; സ്കൂൾ സ്വീപ്പർ അറസ്റ്റിൽ

കൊല്ലം:  സ്കൂള്‍ വിദ്യാര്‍ഥികളോട് ലൈംഗിക അതിക്രമം കാട്ടിയ പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ അറസ്റ്റില്‍. കൊല്ലം ഏരൂര്‍ തുമ്ബോട് സ്വദേശി കുമാരപിള്ളയാണ്  അറസ്റ്റിലായത്. കുട്ടികളുടെ പരാതിയെ തുടർന്നാണ്  പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.. നാല് പോക്സോ കേസുകള്‍ ഏരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌തു. കുമാരപിള്ളയെ സര്‍വീസില്‍ നിന്നും സസ്‌പെൻഡ് ചെയ്തു. രാവിലെ ക്ലാസ്സ്‌ മുറികള്‍ വൃത്തിയാക്കാൻ എത്തുന്ന പ്രതി വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടി എന്നതാണ് പരാതി. കഴിഞ്ഞ ദിവസം ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി സഹപാഠിയോട് …

കൊച്ചിയിലെ ലോഡ്ജില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കൊച്ചി:ലോഡ്ജില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ. എള മക്കര പൊലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെയാണ് കുഞ്ഞു മരിച്ചത്.കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. പിന്നീടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഈ മാസം ഒന്നാം തീയതിയാണ് ഇവര്‍ കുഞ്ഞുമായി എത്തി ലോഡ്ജില്‍ മുറിയെടുത്തത്. എരമല്ലൂര്‍, കണ്ണൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലുള്ളവര്‍.

കനത്ത മഴ തുടരുന്ന ചെന്നൈയിൽ നടുറോഡിൽ മുതല! അധികൃതരുടെ നിർദ്ദേശം ഇതാണ്

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ തുടരുന്ന ചെന്നൈയിൽ നടുറോഡിൽ മുതല. മുതല റോഡ് മുറിച്ചുകടന്ന് പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പെരുങ്ങളത്തൂർ-നെടുങ്കണ്ട്രം റോഡിലാണ് മഗ്ഗർ ഇനത്തിൽ പെട്ട മുതലയെ കണ്ടത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ചെന്നൈയിലെ ചില ജലാശയങ്ങളിൽ മഗ്ഗർ മുതലകൾ ഉണ്ട്. മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി പെയ്ത കനത്ത മഴയെ തുടർന്ന് ജലാശയങ്ങൾ നിറഞ്ഞൊഴുകിയതിനാലാണ് മുതല പുറത്തുവന്നത്. ആരും വെള്ളക്കെട്ടുകൾക്ക് സമീപം …

മണിപ്പൂരിൽ സംഘർഷം: വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം. തെങ്‌നൗപാൽ ജില്ലയിൽ തിങ്കളാഴ്ച നടന്ന അക്രമത്തിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അക്രമം നടന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് സുരക്ഷാ സേനയുടെ ക്യാമ്പ്. തെങ്‌നൗപാൽ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് രണ്ട് സംഘങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായത്. വെടിവെപ്പിന്റെ സൂചന ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് 13 മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം മൃതദേഹങ്ങൾക്കരികിൽ ആയുധങ്ങളൊന്നും സൈന്യം കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ചവർ ലീത്തു മേഖലയിൽ നിന്നുള്ളവരല്ല. മരിച്ചവരുടെ …

മിസോറമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്; ഈ ആഴ്ച തന്നെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്ന് ലാല്‍ദുഹോമ

മിസോറാമില്‍ 27 സീറ്റുകളില്‍ വിജയിച്ച് സോറം പീപ്പിള്‍സ് മൂവ്മെന്റ്. ഭരണകക്ഷിയായ എംഎന്‍എഫിനും കോണ്‍ഗ്രസിനു വലിയ തിരിച്ചടിയാണ് നേരിട്ടത്. ബിജെപി നില മെച്ചപ്പെടുത്തി. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ ലാല്‍ദുഹോമ നയിക്കുന്ന സെഡ്പിഎം, കേവലഭൂരിപക്ഷത്തെക്കാള്‍ സീറ്റുകള്‍ നേടിയതിനാല്‍ ഒറ്റയ്ക്ക് ഭരിക്കുമെന്ന് ലാല്‍ദുഹോമ അറിയിച്ചു. ഈ മാസം തന്നെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും ഇന്നോ നാളെയോ ഗവര്‍ണറെ കാണുമെന്നും ലാല്‍ദുഹോമ വ്യക്തമാക്കി. അതേസമയം ഭരണപക്ഷമായിരുന്ന എംഎന്‍എഫ് പത്തുസീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ഒതുങ്ങി. കഴിഞ്ഞതവണ ഒരു സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ …

ആണ്‍ സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി മുഖത്തടിച്ചു; ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട്: ആണ്‍ സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഭാര്യയെ തടഞ്ഞു നിര്‍ത്തി മുഖത്തടിച്ച ഭര്‍ത്താവിനെതിരെ കേസ്. കാഞ്ഞങ്ങാട് കൊവ്വല്‍ പള്ളി ധാരവളപ്പ് സ്വദേശിനിയായ മുപ്പത്തിയേഴുകാരിയുടെ പരാതിയിലാണ് ഭര്‍ത്താവിനെതിരെ കേസെടുത്തത്. ഞായറാഴ്ച ഉച്ചക്ക് ഒന്നരമണിയോടെ ചെറുവത്തൂര്‍ തുരുത്തി എരിഞ്ഞിക്കീല്‍ വെച്ചാണ് സംഭവം. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി കഴിഞ്ഞ് ആണ്‍ സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകവെയായിരുന്നു യുവതിക്ക് മര്‍ദ്ദനം. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭര്‍തൃമതിക്കു നിരന്തരം അശ്ലീല സന്ദേശം; മധൂര്‍ സ്വദേശിക്കെതിരെ കേസ്

കണ്ണൂര്‍: ഭര്‍തൃമതിക്കു നിരന്തരം അശ്ലീല സന്ദേശം അയച്ച കാസര്‍കോട് സ്വദേശിക്കെതിരെ കേസെടുത്തു. മധൂര്‍ സ്വദേശിയായ ഹൈദര്‍ എന്നയാള്‍ക്കെതിരെയാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. 32 കാരിയുടെ പരാതി പ്രകാരമാണ് കേസ്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് ഹൈദര്‍. ഭര്‍ത്താവില്‍ നിന്ന് നമ്പര്‍ സംഘടിപ്പിച്ച ശേഷം നിരന്തരം അശ്ശീല സന്ദേശങ്ങള്‍ അയച്ചതായി പരാതിയില്‍ പറയുന്നു.

ദേഹത്ത് കന്നാസ് കെട്ടി കടലില്‍ കുളി; 20 കുട്ടികള്‍ നടുക്കടലിലേയ്ക്ക് ഒഴുകിപ്പോയി; രക്ഷകരായി മത്സ്യത്തൊഴിലാളികള്‍

കാസര്‍കോട്: അയ്യപ്പന്‍ തിരുവിളക്കുത്സവത്തിനു എത്തിയ കുട്ടികള്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ ഉള്‍ക്കടലിലേയ്ക്ക് ഒഴുകിപ്പോയി. സംഭവം കണ്ട മത്സ്യതൊഴിലാളികള്‍ നടത്തിയ സന്ദര്‍ഭോചിതമായ ഇടപെടലില്‍ മുഴുവന്‍ കുട്ടികളെയും സാഹസികമായി രക്ഷപ്പെടുത്തി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ കാസര്‍കോട് കടപ്പുറത്താണ് സംഭവം. കടപ്പുറം അയ്യപ്പ ഭജന മന്ദിരത്തില്‍ നടക്കുന്ന അയ്യപ്പന്‍ വിളക്കുത്സവം കാണാന്‍ എത്തിയതായിരുന്നു മത്സ്യതൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള 12, 13, 14 വയസ് പ്രായമുള്ള കുട്ടികള്‍. ഇവര്‍ തോണികളില്‍ സൂക്ഷിച്ചിരുന്ന കന്നാസുകള്‍ അരയില്‍ കെട്ടി കടലില്‍ കുളിക്കാന്‍ …

മിസോറാം തെരഞ്ഞെടുപ്പ്: സോറംപീപ്പിള്‍സ് മൂവ്‌മെന്റ് മുന്നില്‍; എംഎന്‍എഫിനു തിരിച്ചടി

മിസോറമില്‍ സോറംപീപ്പിള്‍സ് മൂവ്‌മെന്റ് മുന്നിട്ടു നില്‍ക്കുന്നു. 40 അംഗ നിയമസഭയില്‍ 29 മണ്ഡലങ്ങളിലും സെഡ് പി.എം സ്ഥാനാര്‍ഥിയാണ് മുന്നിലുള്ളത്. ഭരണകക്ഷിയായ എംഎന്‍എഫിനും കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയാണ്. മുഴുവന്‍ സീറ്റുകളിലും മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. അതേസമയം ബി.ജെപി മൂന്നുസീറ്റില്‍ ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ ഒരു സീറ്റില്‍ ബി.ജെപി ജയിച്ചിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ ഭരണകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ടിനായിരുന്നു മുന്‍തൂക്കം. ഭരണകക്ഷിയായ എംഎന്‍എഫും സോറം പീപ്പിള്‍സ് മൂവ്‌മെന്റും (സെഡ്പിഎം) കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാന …

വ്യോമസേനയുടെ പരിശീലനവിമാനം തകര്‍ന്ന് വീണ് രണ്ട് മരണം

ഡല്‍ഹി: വ്യോമസേനയുടെ പരിശീലനവിമാനം തകര്‍ന്ന് വീണ് രണ്ട് മരണം. വിമാനത്തിലുണ്ടായിരുന്ന ട്രെയിനിയും പരിശീലകനായ പൈലറ്റുമാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചേയാണ് അപകടം. തെലങ്കാനയിലെ റാവേല്ലിയിലാണ് പിലാറ്റസ് പിസി എം.കെ.-II എന്ന വിമാനം പരിശീലനത്തിനിടെ തകര്‍ന്നു വീണത്. ദുണ്ടിഗല്‍ എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് പതിവ് പരിശീലനത്തിനായി പറന്നുയര്‍ന്നതായിരുന്നു വിമാനം. തകര്‍ന്നുവീണ വിമാനം നിമിഷനേരങ്ങള്‍ക്കുള്ളില്‍ കത്തിയമര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വിമാനത്തില്‍ എത്രപേരുണ്ടായിരുന്നു എന്ന് വ്യക്തമല്ലായിരുന്നു എന്നും ദൃക്സാക്ഷികളായ നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ പ്രദേശവാസികളായ ആളുകള്‍ക്ക് അപകടമുണ്ടായിട്ടില്ലെന്നും മറ്റു നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. …

മാല തട്ടിപ്പറിക്കല്‍ ഇങ്ങനെയും; കോളിംഗ് ബെല്ലടി കേട്ട് വാതില്‍ തുറന്ന യുവതിയുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞു; സ്വര്‍ണമാല തട്ടിപ്പറിച്ചെടുത്തു

കാസര്‍കോട്: ബൈക്കിലെത്തി സ്വര്‍ണ മാലകവരുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ പുതിയ തന്ത്രവുമായി കള്ളന്മാര്‍ വീടുകളിലെത്തുന്നു. കാഞ്ഞങ്ങാട്ട് വീട്ടില്‍ കോളിംഗ് ബെല്ലടിച്ച് വിളിച്ചുവരുത്തിയ യുവതിയുടെ മാല കവര്‍ന്നു. ഞായറാഴ്ച സന്ധ്യയ്ക്ക് ബല്ലാ കടപ്പുറം എം.എസ് മന്‍സിലില്‍ അബ്ദുള്‍ ഖാദറിന്റെ ഭാര്യ എം.എസ്. മൈമൂനയുടെ മാലയാണ് കള്ളന്‍ കവര്‍ന്നത്. കോളിങ് ശബ്ദം കേട്ട് പുറത്തേക്ക് വന്ന യുവതിയുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് സ്വര്‍ണ മാല കവരുകയായിരുന്നു. വാതില്‍ തുറന്ന ഉടനെ പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന അക്രമി മൈമൂനയുടെ മുഖത്തേക്ക് മുളകുപൊടി വാരിയെറിഞ്ഞു. …

മുണ്ടുടുത്ത് വന്നത് ഇഷ്ടമായില്ല; വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റില്‍ യുവാവിന് പ്രവേശനം നിഷേധിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ റെസ്റ്റോറന്റിന് എതിരെ ആരോപണവുമായി തമിഴ്‌നാട് സ്വദേശി. മുണ്ടുടുത്തതിനാല്‍ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റില്‍ യുവാവിന് പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിലാണ് പ്രവേശനം നിഷേധിച്ചതെന്ന് യുവാവ് പറയുന്നു. ജുഹുവിലെ കോലിയുടെ വണ്‍ 8 കമ്യൂണിന് എതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചാണ് യുവാവ് റസ്റ്റോറന്റില്‍ എത്തിയത്. സമൂഹമാധ്യമങ്ങളില്‍ യുവാവ് ഇത് വിഡിയോ സഹിതം പങ്കുവെച്ചു. വിഡിയോയില്‍ റസ്റ്റോറന്റിന്റെ പ്രവേശന കവാടത്തില്‍ വെച്ച് തന്നെ യുവാവിനെ …

നാശം വിതച്ച് മിഗ് ജൗമ്; ചെന്നൈയില്‍ കനത്ത മഴ; മണ്ണിടിഞ്ഞ് വീണ് രണ്ട് മരണം

ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കനത്ത മഴയില്‍ ചെന്നൈയില്‍ രണ്ട് മരണം. ഇസിആര്‍ റോഡില്‍ ചുറ്റുമതില്‍ ഇടിഞ്ഞ് വീണാണ് രണ്ട് പേര്‍ മരിച്ചത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയടക്കം ആറു ജില്ലകള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം രീതി നടപ്പാക്കാനും നിര്‍ദേശം നല്‍കി. ചെന്നൈയില്‍ നിന്നുള്ള 20 വിമാനസര്‍വീസുകളും റദ്ദാക്കി. എട്ടെണ്ണം ബംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള …

കാട്ടുപന്നിക്ക് വെച്ച കെണി ദുരന്തമായി! വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് 17കാരന്‍ മരിച്ചു

മലപ്പുറം: കൊണ്ടോട്ടി കിഴിശേരിയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകന്‍ സിനാന്‍ (17 ) ആണ് മരിച്ചത്. കാട്ടു പന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റതാണ് എന്നാണ് സൂചന. ഞായറാഴ്ച രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്. സിനാനെ കിഴിശേരിയില്‍ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനാന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിനെ (17) പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ …

കുഴിയില്‍ വീണ് കിടക്കുന്നത് കാണാന്‍ വൈകി; ഇടിച്ചത് ശബരിമല തീത്ഥാടകരുടെ വാഹനം; പ്രഭാതസവാരിക്ക് ഇറങ്ങിയ രണ്ട് പേര്‍ വാഹനം ഇടിച്ച് മരിച്ചു

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ വാഹനം ഇടിച്ച് രണ്ട് മരണം. ശബരിമല തീത്ഥാടകരുടെ വാഹനം ഇടിച്ചാണ് പേരൂര്‍ക്കട വഴയിലയില്‍ രണ്ട് പേര്‍ മരിച്ചത്. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയന്‍ എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് ഇവരെ ഇടിച്ചത്. പ്രഭാതസവാരിക്ക് ഇറങ്ങിയ ഹരിദാസും വിജയനും ഇടിയുടെ ആഘാതത്തില്‍ റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തില്‍ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലാക്കി.എന്നാല്‍ ഹരിദാസനും വിജയനും …

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. കൊല്ലമ്പാറ മഞ്ഞളംകാട് സ്വദേശിനി എ. ജാനകിയമ്മ (76) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികില്‍സക്കിടെയാണ് മരിച്ചത്. നവംബര്‍ 25 ന് രാവിലെ ഏട്ടരയോടെയാണ് മഞ്ഞളംകാട് വെച്ചാണ് അപകടം ഉണ്ടായത്. പെരിയങ്ങാനത്തെ വീട്ടിലേക്ക് ബസ് കയറാന്‍ പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്കു പെരിയങ്ങാനത്തെ തറവാട്ടുവളപ്പില്‍ സംസ്‌കരിക്കും. മക്കള്‍: വിനയകുമാര്‍ (ബിഎസ്എന്‍എല്‍ കാസര്‍കോട്), ഗിരിജകുമാരി, ഉഷാകുമാരി. മരുമക്കള്‍: ഉണ്ണി രാജന്‍(റിട്ട.മിലിട്ടറി), സുധാകരന്‍(റിട്ട.ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയേറ്റ്). …

‘മൈചോങ്’ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും ജാഗ്രതാ നിർദ്ദേശം; തമിഴ്നാട്ടിൽ പൊതു അവധി

വെബ്ബ് ഡെസ്ക്: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഞായറാഴ്ച ‘മൈചൗങ്’ ചുഴലിക്കാറ്റായി മാറി. കാറ്റ്‌ തീവ്രമായി ഡിസംബർ അഞ്ചിന് ഉച്ചയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ ദക്ഷിണ ആന്ധ്രാപ്രദേശ് തീരം കടക്കാൻ സാധ്യതയുണ്ടെന്നും, മണിക്കൂറിൽ 90-100 കി.മീ മുതൽ 110 കി.മീ വരെ വേഗതയിൽ വീശുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. മൈചോങ് ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്തു. …