ഡല്‍ഹി: വ്യോമസേനയുടെ പരിശീലനവിമാനം തകര്‍ന്ന് വീണ് രണ്ട് മരണം. വിമാനത്തിലുണ്ടായിരുന്ന ട്രെയിനിയും പരിശീലകനായ പൈലറ്റുമാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചേയാണ് അപകടം. തെലങ്കാനയിലെ റാവേല്ലിയിലാണ് പിലാറ്റസ് പിസി എം.കെ.-II എന്ന വിമാനം പരിശീലനത്തിനിടെ തകര്‍ന്നു വീണത്. ദുണ്ടിഗല്‍ എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് പതിവ് പരിശീലനത്തിനായി പറന്നുയര്‍ന്നതായിരുന്നു വിമാനം. തകര്‍ന്നുവീണ വിമാനം നിമിഷനേരങ്ങള്‍ക്കുള്ളില്‍ കത്തിയമര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വിമാനത്തില്‍ എത്രപേരുണ്ടായിരുന്നു എന്ന് വ്യക്തമല്ലായിരുന്നു എന്നും ദൃക്സാക്ഷികളായ നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ പ്രദേശവാസികളായ ആളുകള്‍ക്ക് അപകടമുണ്ടായിട്ടില്ലെന്നും മറ്റു നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടകാരണത്തെ കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പൈലറ്റുമാരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറില്‍ പുണെയിലും സമാനമായി പരിശീലനത്തിനിടെ വിമാനം തകര്‍ന്നിരുന്നു.