കുഴിയില്‍ വീണ് കിടക്കുന്നത് കാണാന്‍ വൈകി; ഇടിച്ചത് ശബരിമല തീത്ഥാടകരുടെ വാഹനം; പ്രഭാതസവാരിക്ക് ഇറങ്ങിയ രണ്ട് പേര്‍ വാഹനം ഇടിച്ച് മരിച്ചു

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ വാഹനം ഇടിച്ച് രണ്ട് മരണം. ശബരിമല തീത്ഥാടകരുടെ വാഹനം ഇടിച്ചാണ് പേരൂര്‍ക്കട വഴയിലയില്‍ രണ്ട് പേര്‍ മരിച്ചത്. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയന്‍ എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് ഇവരെ ഇടിച്ചത്. പ്രഭാതസവാരിക്ക് ഇറങ്ങിയ ഹരിദാസും വിജയനും ഇടിയുടെ ആഘാതത്തില്‍ റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തില്‍ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലാക്കി.
എന്നാല്‍ ഹരിദാസനും വിജയനും കുഴിയില്‍ പരിക്കേറ്റ് കിടക്കുന്ന കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല.
പിന്നീട് ഏറെ വൈകി, വെളിച്ചം വീണ ശേഷമാണ് കുഴിയില്‍ രണ്ട് പേര്‍ കിടക്കുന്നത് നാട്ടുകാര്‍
ഇവരെ ഉടനെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വഴയില മീനു ബേക്കറി ഉടമയാണ് ഹരിദാസ്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page