മിസോറമില്‍ സോറംപീപ്പിള്‍സ് മൂവ്‌മെന്റ് മുന്നിട്ടു നില്‍ക്കുന്നു. 40 അംഗ നിയമസഭയില്‍ 29 മണ്ഡലങ്ങളിലും സെഡ് പി.എം സ്ഥാനാര്‍ഥിയാണ് മുന്നിലുള്ളത്. ഭരണകക്ഷിയായ എംഎന്‍എഫിനും കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയാണ്. മുഴുവന്‍ സീറ്റുകളിലും മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. അതേസമയം ബി.ജെപി മൂന്നുസീറ്റില്‍ ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ ഒരു സീറ്റില്‍ ബി.ജെപി ജയിച്ചിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ ഭരണകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ടിനായിരുന്നു മുന്‍തൂക്കം. ഭരണകക്ഷിയായ എംഎന്‍എഫും സോറം പീപ്പിള്‍സ് മൂവ്‌മെന്റും (സെഡ്പിഎം) കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരം. കഴിഞ്ഞ തവണ എംഎന്‍എഫ് 27 സീറ്റിലും സെഡ്പിഎം 8 സീറ്റിലും കോണ്‍ഗ്രസ് നാലിലും ബിജെപി ഒന്നിലുമാണ് ജയിച്ചത്. 1918 ലാണ് സോറം പീപ്പിള്‍സ് മൂവ്‌മെന്റ് രൂപീകരിച്ചത്. ആറു പ്രാദേശിക പാര്‍ടികള്‍ ചേര്‍ന്നാണ് സോറം പീപ്പിള്‍സ് മൂവ്‌മെന്റ് രൂപീകരിച്ചത്.