യുവ ഡോക്ടർ താമസ സ്ഥലത്ത് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സര്‍ജറി വിഭാഗം പി.ജി വിദ്യാര്‍ഥിനി ഡോ.ഷഹാനയെയാണ് ഇന്നലെ രാത്രി ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. വെഞ്ഞാറമൂട് സ്വദേശിനിയാണ്. ഒപ്പം പഠിക്കുന്ന പി.ജി വിദ്യാര്‍ഥികളാണ് ഷഹാനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ ഷഹാനയുടെ മുറിയില്‍ നിന്ന് കുറിപ്പ് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page